0%

Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

പട്ടിന്റേതാണെന്ന് തോന്നും. തലയിണകൾ അടുക്കി വെച്ചിരിക്കുന്നത് കണ്ടാൽ തൊടാൻ പോലും മടി തോന്നും.

മുറിയുടെ ഒരു വശം ഫ്രഞ്ച് വിൻഡോ എന്നപോലെ മുഴുവൻ ഗ്ലാസാണ് . കർട്ടൻ മാറ്റിയിട്ടാൽ പുറത്തെ പൂന്തോട്ടം മുഴുവൻ കാണാം.

ഒരു വശത്ത് വലിയൊരു ഡ്രെസ്സിംഗ് ടേബിൾ. അതിൽ നിരത്തി വെച്ചിരിക്കുന്ന വിലകൂടിയ പെർഫ്യൂമുകളും മേക്കപ്പ് സാധനങ്ങളും. അലസമായി ഇട്ടിരിക്കുന്ന ഒരൊറ്റ സാധനം പോലും അവിടെയില്ല. എല്ലാം കൃത്യമായി അടുക്കി വെച്ചിരിക്കുന്നു.

ചുവരുകൾക്ക് ക്രീം നിറമാണ്. ലൈറ്റിംഗ് ഒക്കെ വളരെ ഒതുങ്ങിയ രീതിയിൽ, കണ്ണിൽ കുത്താത്ത മഞ്ഞ വെളിച്ചം...

ആ മുറിക്ക് പോലും അനുവിന്റെ അതേ സ്വഭാവമാണ്. വൃത്തിയും, വെടിപ്പും, ഒപ്പം വല്ലാത്തൊരു ഗാംഭീര്യവും.

ഞാൻ ആ മുറിയുടെ ഒത്ത നടുവിൽ, കൈയ്യും കെട്ടി അന്തംവിട്ടു നിന്നു.....

ആ വലിയ മുറിയുടെ നടുവിൽ, എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒരു പ്രതിമ പോലെ നിന്നു. കൈകൾ എവിടെ വെക്കണം, എങ്ങോട്ട് നോക്കണം എന്നൊന്നും ഒരു പിടിയുമില്ല.

അനു എന്റെ പരവേശമൊക്കെ കണ്ട് വാതിൽക്കൽ തന്നെ നിൽക്കുകയാണ്.

പെട്ടെന്ന് അവൾ കട്ടിലിലേക്ക് ചൂണ്ടി.

"അഭി അവിടെ ഇരുന്നോളൂ......."

പതുങ്ങിയ ശബ്ദത്തിലായിരുന്നു അവളത് പറഞ്ഞത്...

ഞാൻ നടന്നുചെന്ന്, ആ വലിയ ബെഡിന്റെ ഒരറ്റത്ത്, ബെഡ്ഷീറ്റ് ചുളിയാതിരിക്കാൻ ശ്രദ്ധിച്ച് പതുക്കെ ഇരുന്നു.

അവൾ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

ഒരു നിമിഷത്തിനു ശേഷം , അവൾ എന്റെ അടുത്തേക്ക് നടന്നുതുടങ്ങി. ഞാൻ വിചാരിച്ചു അവൾ ഡ്രസ്സിംഗ് ടേബിളിന്റെ മുന്നിലുള്ള ചെയറിലോ മറ്റോ ഇരിക്കുമെന്ന്.

പക്ഷേ...

അവൾ നേരെ വന്നിരുന്നത് എന്റെ അടുത്തായിരുന്നു.....

അതും, ഒട്ടും ഗ്യാപ്പിടാതെ, എന്റെ തൊട്ടടുത്ത്!

എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. അവളുടെ തോളുകൾ എന്റെ തോളിൽ മുട്ടാതിരുന്നത് കഷ്ടിച്ച് ഒരു നൂൽപ്പാലത്തിനാണ്.

ആ മുറിയിൽ നല്ല തണുപ്പുണ്ടായിരുന്നു. എസി ഫുൾ സ്പീഡിലാണ്. എന്നിട്ടും, എന്റെ നെറ്റിയിലും കഴുത്തിലും വിയർപ്പുതുള്ളികൾ പൊടിയാൻ തുടങ്ങി. ആ തണുപ്പിലും എന്റെ ശരീരം ചൂട് കൊണ്ട് വിറയ്ക്കുകയായിരുന്നു.

അവളുടെ ശരീരത്തിൽ നിന്നുള്ള ആ സുഗന്ധം... അത് എന്നെ മത്തുപിടിപ്പിക്കുന്നത് പോലെ.

ഞാൻ അനങ്ങാതെ, ശ്വാസം പോലും വിടാതെ ഇരിക്കുമ്പോൾ, അനു പതിയെ

💬 Comments

View all comments