0%

Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

പിടിക്ക് നല്ല ബലമാണ്.

"ഏട്ടത്തീ... വിട്...സത്യായിട്ടും വേദനിക്കുന്നു......"

എന്റെ ശബ്ദം കേട്ടപ്പോൾ ഏട്ടത്തിക്ക് സത്യമാണെന്ന് തോന്നി കാണണം. പിടി മെല്ലേ അയഞ്ഞു.

"ഇനി മേലാൽ എന്നോട് കള്ളം പറഞ്ഞാൽ ചെവി ഞാൻ അറുത്തെടുക്കും...കേട്ടോടാ..."

ഏട്ടത്തി ചിരിച്ചുകൊണ്ട് കൈ എടുത്തു.

ഞാൻ വേദനിച്ച ചെവി തടവിക്കൊണ്ട്, അവർക്ക് മുഖം കൊടുക്കാതെ ഭിത്തിയുടെ ഭാഗത്തേക്ക് തെറ്റി തിരിഞ്ഞു കിടന്നു.

വേദനയും അതിനേറെക്കാൾ കൂടുതൽ നാണക്കേടും കൊണ്ട് എനിക്ക് അവരെ നോക്കാൻ വയ്യായിരുന്നു....

"വാവേ... പിണങ്ങിയോടാ? ഞങ്ങടെ വാവക്കുട്ടൻ പിണങ്ങിയോ?"

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ഭിത്തിയോട് ചേർന്ന്, മിണ്ടാതെ കിടന്നു.

സത്യത്തിൽ പിണക്കത്തേക്കാൾ കൂടുതൽ ഉള്ളിലെ പരിഭ്രമം മാറാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ വിടാൻ ഭാവമില്ലാത്ത രീതിയിൽ ചേച്ചിയും ഏട്ടത്തിയും എന്റെ ഇരുവശത്തുമായി അമർന്നിരുന്നു.

"ഇങ്ങോട്ട് നോക്കടാ കുട്ടാ..."

ഏട്ടത്തി എന്റെ തോളിൽ പിടിച്ച് തിരിക്കാൻ നോക്കി. "ചെവി വേദനിച്ചോ? സാരമില്ലെടാ, ഏട്ടത്തി ചുമ്മാതല്ലേ..."

ഞാൻ അപ്പോഴും അനങ്ങിയില്ല. ഒരുമാതിരി കടുപ്പത്തിൽ തന്നെ കിടന്നു. അല്പനേരം അവിടെ ഒരു നിശബ്ദത പടർന്നു. റൂമിലെ ഫാനിന്റെ കറക്കം മാത്രം കേൾക്കാം. ഞാൻ മനപ്പൂർവ്വം ശ്വാസം അടക്കിപ്പിടിച്ചു.

പെട്ടെന്നാണ് , ചേച്ചി എന്നെ പിന്നിൽ നിന്നും വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചത് . ഇതവളുടേ സ്ഥിരം നമ്പറാണ് ഇത് .

എന്നോട് വഴക്കിട്ടാൽ പിന്നെ അത് പരിഹരിക്കാൻ ചേച്ചി എടുക്കുന്ന ബ്രഹ്മാസ്ത്രം!

"എന്റെ അനിയൻ കുട്ടനല്ലേ... ഇങ്ങോട്ട് തിരിഞ്ഞേ..."

എന്ന് പറഞ്ഞുകൊണ്ട് അവൾ എന്നെ ബലമായി തിരിച്ച് അവളുടെ മാറിലേക്ക് ചായ്ച്ചു കിടത്തി. എന്റെ തല അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ച്, ആ വിരലുകൾ എന്റെ മുടിയിഴകളിലൂടെ മെല്ലെ തലോടാൻ തുടങ്ങി.

അപ്പുറത്ത് ഏട്ടത്തിയും വിട്ടു കൊടുത്തില്ല. "നമ്മുടെ കൊച്ചു പുന്നാരനല്ലേടാ ഇത്..." എന്ന് പറഞ്ഞ് ഏട്ടത്തി എന്റെ കൈകളിൽ തടവിക്കൊണ്ടിരുന്നു. രണ്ടാളും കൂടി എന്നെ ഒരു ചെറിയ കുഞ്ഞിനെപ്പോലെയാക്കി മാറ്റി.

💬 Comments

View all comments