0%

Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

കുറച്ചു മുൻപത്തെ ആ വിചാരണയൊക്കെ എവിടെയോ പോയി മറഞ്ഞു.

പക്ഷേ, എനിക്കറിയാമായിരുന്നു... ഇതിനു പിന്നാലെ വരാൻ പോകുന്ന അടുത്ത ഘട്ടം.

പെട്ടെന്ന് ചേച്ചിയുടെ വിരലുകളുടെ ചലനം നിലച്ചു. അവളുടെ ശ്വാസമെടുക്കുന്നതിന്റെ താളം മാറുന്നത് ഞാൻ അറിഞ്ഞു. എന്റെ കവിളിലേക്ക് ചൂടുള്ള ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു.

ഞാൻ മെല്ലെ മുഖമുയർത്തി നോക്കി. അതാ, ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു!

ഇത് ചേച്ചിയുടെ സ്ഥിരം സ്വഭാവമാണ്. എന്നെ കളിയാക്കും, അടിക്കും, ചെവിക്ക് പിടിക്കും... പക്ഷേ എന്റെ മുഖമൊന്ന് വാടിയാലോ, അല്ലെങ്കിൽ ഞാൻ മിണ്ടാതിരുന്നാലോ ചേച്ചിക്ക് അത് സഹിക്കില്ല. ഉടനെ വരും ഈ കരച്ചിൽ. ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ കാണുന്നതാണ് ഈ കാഴ്ച. എന്നെ ആരെങ്കിലും ഒന്ന് തൊട്ടാൽ പോലും സഹിക്കാത്ത എന്റെ സ്വന്തം ചേച്ചി.

"എന്തിനാ നീ ഇപ്പോൾ കരയുന്നത്?"

ഞാൻ ചോദിച്ചു.

അവൾ മറുപടിയൊന്നും പറഞ്ഞില്ല. പകരം എന്നെ ഒന്നുകൂടി വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു. ആ നെഞ്ചിലെ ചൂടിലേക്ക് ഞാൻ കൂടുതൽ ഒട്ടിച്ചേർന്നു കിടന്നു. എന്തിനാണ് അവൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് കരയുന്നത് എന്നതിന് എനിക്ക് ഇന്നും ഉത്തരമില്ല. പക്ഷേ എനിക്കൊരു കാര്യമറിയാം എല്ലാവരുടെയും ഉള്ളിന്റയുള്ളിൽ എന്തോ ഒരുപേടിയുണ്ട് അത് ചിലപ്പോൾ എന്നെക്കുറിച്ചായിരിക്കണം,എന്റെ പേടിയേ കുറിച്ചായിരിക്കണം

ഞാൻ എന്റെ കൈകൾ കൊണ്ട് ചേച്ചിയെ മുറുക്കി കെട്ടിപ്പിടിച്ചു. മുഖം അവളുടെ കഴുത്തിടുക്കിലേക്ക് ഒളിപ്പിച്ചു. എന്റെ ആ കിടപ്പ് കണ്ടപ്പോൾ അവളുടെ കരച്ചിലിന്റെ വേഗത കുറഞ്ഞു. അവൾ എന്റെ നെറ്റിയിൽ അമർത്തി ഉമ്മകൾ തന്നുക്കൊണ്ടിരിന്നു...

"എന്റെ വാവക്കുട്ടൻ..." അവൾ വിതുമ്പലോടെ മന്ത്രിച്ചു.

ഒരു അമ്മ തന്റെ കുഞ്ഞിനെ തലോടുന്നതുപോലെ അവൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു. ഏട്ടത്തി അപ്പുറത്തിരുന്ന് ഞങ്ങളെ നോക്കി കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. പുറത്തെ ലോകം എന്തുതന്നെയായാലും, ഈ മുറിക്കുള്ളിൽ, ഈ വീട്ടിനുള്ളിൽ ഞാൻ ഇന്നും അവരുടെ ആ പഴയ കുഞ്ഞനിയൻ തന്നെയാണ്.....

*******************

(ആ

💬 Comments

View all comments