Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]
തലയിൽ വാത്സല്യത്തിൽ തലോടിക്കൊണ്ടിരുന്നു.
അനുവിന്റെ ദംഷ്ട്രകൾ ആഴത്തിൽ ഇറങ്ങിയതോടെ ലക്ഷ്മിയുടെ ശരീരത്തിലെ ചൂടുള്ള രക്തം അവളുടെ നാവിലേക്ക് പടർന്നു.
ഓരോ തവണയും ചോര തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ആ ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാമായിരുന്നു.
അനു അത് ആസ്വദിച്ചല്ല, മറിച്ച് തന്റെ നിലനിൽപ്പിന്റെ ഭാഗമെന്നോണം ഗൗരവത്തോടെയാണ് ചെയ്തത്. ചോര ഉള്ളിലേക്ക് ചെല്ലുന്തോറും അവളുടെ സിരകളിലെ ആ പഴയ നീറ്റൽ മാറി ഒരു കുളിർമ്മ പടരാൻ തുടങ്ങി. ലക്ഷ്മിയുടെ വിരലുകൾ അനുവിന്റെ മുടിയിഴകളിൽ കോർത്തു പിടിച്ചിരുന്നു. ആ വേദനയേക്കാൾ വലുതാണ് തനിക്ക് അവളോടുള്ള സ്നേഹമെന്ന് ലക്ഷ്മിയുടെ ആ തലോടൽ പറയുന്നുണ്ടായിരുന്നു.
മതിയായെന്ന് തോന്നിയപ്പോൾ അനു മെല്ലെ തന്റെ ദംഷ്ട്രകൾ പിൻവലിച്ചു. അവ അവളുടെ ചുണ്ടുകൾക്കുള്ളിലേക്ക് തന്നെ മറഞ്ഞു. ലക്ഷ്മിയുടെ കഴുത്തിലെ മുറിപ്പാടിൽ നിന്നും ഒലിച്ചിറങ്ങിയ ചുവന്ന രക്തത്തുള്ളികൾ അനു നാവുകൊണ്ട് ഒപ്പിയെടുത്തു.
ദാഹം ശമിച്ചതോടെ അനുവിന്റെ മുഖത്ത് വല്ലാത്തൊരു തെളിച്ചം വന്നു. അവൾ കുറ്റബോധത്തോടെ ലക്ഷ്മിയെ നോക്കി. പക്ഷേ ലക്ഷ്മി അവളെ ചേർത്തുപിടിച്ച് തന്റെ മാറിലേക്ക് ചായ്ച്ചു. അനു ലക്ഷ്മിയുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി അവളെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു.
"സാരമില്ലെടാ..." ലക്ഷ്മി അവളുടെ കാതിൽ മന്ത്രിച്ചു.
ആ വലിയ തറവാടിന്റെ ഇരുളിൽ, ചോരയുടെ ഗന്ധവും സ്നേഹത്തിന്റെ ചൂടും പങ്കുവെച്ച് അവർ രണ്ടുപേരും പരസ്പരം പുണർന്നു കിടക്കുകയാണ്.... പുറത്ത് ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞതോടെ ആ മുറി പൂർണ്ണമായും ഇരുട്ടിലായി.
ഇരുട്ടിൽ തന്റെ അമ്മയായ ലക്ഷ്മിയുടെ മാറിലേക്ക് മുഖം ചേർത്തു കിടക്കുമ്പോഴും അനുവിന്റെ ഉള്ളിൽ പല ചോദ്യങ്ങളും തിളച്ചു മറിയുന്നുണ്ടായിരുന്നു.
അമ്മയുടെ നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം ആ വിരലുകൾ അനുവിന്റെ മുടിയിഴകളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ടിരുന്നു.
"അമ്മേ..."
നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അനു മെല്ലെ വിളിച്ചു.
"മ്മ്മ്..."
ലക്ഷ്മി മൂളി. ഒരു കുഞ്ഞിനെയെന്നപോലെ അവൾ മകളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു.
"എന്തിനാ അമ്മേ അവനെ എന്റെ തലയിൽ കെട്ടിവെക്കുന്നത്?"
💬 Comments
View all comments