Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]
ലക്ഷ്മിയുടെ മാറിലേക്ക് ചാഞ്ഞു.
"ഞാൻ എന്നേ ന്യായികരിക്കുവാൻ ശ്രമിക്കുകയല്ല പക്ഷേ, ആ രക്തത്തിന്റെ മണം അടിക്കുമ്പോൾ എന്റെ ബോധം മറയുന്നതുപോലെയാ... എനിക്ക് എന്നെ പിടിച്ചുനിർത്താൻ കഴിയുന്നില്ല അമ്മ...ഞാൻ കണ്ടതിൽ വച്ച് രുചിച്ചതിൽ വച്ച് ഏറ്റവും ശുദ്ധമായത് അവന്റേതാണ് "
തന്റെ ഈ അവസ്ഥയിൽ സ്വയം വെറുക്കുന്ന ഒരു പാവം പെൺകുട്ടിയുടെ തേങ്ങൽ ആ വാക്കുകളിലുണ്ടായിരുന്നു. ഒരു നിമിഷത്തെ ആവേശത്തിൽ ആ പാവം പയ്യനെ താൻ എന്ത് ചെയ്യുമെന്ന ഭയം അനുവിനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. ലക്ഷ്മി ഒന്നും മിണ്ടാതെ മകളെ നെഞ്ചോട് ചേർത്തുപിടിച്ച് ആ നെറുകയിൽ അമർത്തി ചുംബിച്ചു.
"നിനക്കവനെ ഇഷ്ടമാണോ അനു?"
ആ ചോദ്യം കേട്ടതും അനു ഒന്ന് പിടഞ്ഞു.
എന്താണ് പറയേണ്ടതെന്നറിയാതെ അവൾ വല്ലാതെ പരുങ്ങി.
"എനിക്ക്... എനിക്കുറക്കം വരുന്നു അമ്മ ..."
എന്ന് വിക്കി വിക്കി പറഞ്ഞുകൊണ്ട് അവൾ അമ്മയുടെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖം പൂഴ്ത്തി കണ്ണുകളടച്ചു കിടന്നു.
ലക്ഷ്മിയുടെ ചുണ്ടുകളിൽ അപ്പോൾ വലിയൊരു പുഞ്ചിരി വിടരുകയായിരുന്നു. ആരും ഒന്നു സംസാരിക്കാൻ പോലും ഭയക്കുന്ന, മുഖത്ത് നോക്കാൻ പോലും മറ്റുള്ളവർക്ക് പേടിയുള്ള തന്റെ ദേഷ്യക്കാരിയായ മകളുടെ ഈ മാറ്റം ആ അമ്മയെ അത്ഭുതപ്പെടുത്തി. അവളുടെ ഈ നാണവും ഒളിച്ചോട്ടവും കണ്ടപ്പോൾ താനെടുത്ത തീരുമാനം എത്രത്തോളം ശരിയായിരുന്നുവെന്ന് ലക്ഷ്മിക്ക് ഉറപ്പാവുകയായിരുന്നു.
വാത്സല്യത്തോടെ അവർ മകളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു.
എന്നാൽ പുറമെ കണ്ണടച്ച് ഉറക്കം നടിച്ചു കിടക്കുകയായിരുന്നെങ്കിലും, അനുവിന്റെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് വീശുകയായിരുന്നു.
അമ്മ ചോദിച്ച ആ ചോദ്യത്തിനുള്ള ഉത്തരം അവളുടെ മനസ്സ് പരതാൻ തുടങ്ങി. ശരിക്കും തനിക്ക് അവനെ ഇഷ്ടമാണോ? തന്നെക്കാൾ പ്രായത്തിന് ഇളയതായ, ഒരു അനിയനെപ്പോലെ കാണേണ്ടവനെ തനിക്ക് പ്രണയിക്കാൻ കഴിയുമോ?
പക്ഷേ എത്രയൊക്കെ ചിന്തിച്ചിട്ടും അവന്റെ ചോരയുടെ ആ ഗന്ധം, അവന്റെ ആ നിഷ്കളങ്കമായ പുഞ്ചിരി... അതൊന്നും അവൾക്ക് ഒഴിവാക്കാൻ കഴിയുന്നില്ല. ഈ വിവാഹാലോചനയും പ്രശ്നങ്ങളും എല്ലാം
💬 Comments
View all comments