Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]
കീറിമുറിച്ചുകൊണ്ട് അനു മെല്ലെ വിളിച്ചു.
"മ്മ്മ്..."
ലക്ഷ്മി മൂളി. ഒരു കുഞ്ഞിനെയെന്നപോലെ അവൾ മകളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു.
"എന്തിനാ അമ്മേ അവനെ എന്റെ തലയിൽ കെട്ടിവെക്കുന്നത്?"
അനുവിന്റെ സ്വരത്തിൽ നേരിയ പരിഭവമുണ്ടായിരുന്നു.
"എനിക്കവനെ നേരത്തെ അറിയാമെന്ന് എന്തിനാ അമ്മ അവരോട് കള്ളം പറഞ്ഞത്?"
തന്റെ മകളുടെ സംശയങ്ങൾക്ക് ലക്ഷ്മി പെട്ടെന്ന് മറുപടി പറഞ്ഞില്ല. ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആ അമ്മയ്ക്ക് കുറച്ചു സമയം വേണ്ടി വന്നു.
ഇരുട്ടിലേക്ക് കണ്ണുംനട്ട് ലക്ഷ്മി അങ്ങനെ കിടന്നു. ആ മുറിക്കുള്ളിൽ വീണ്ടും നിശബ്ദത തളംകെട്ടി നിന്നു.
അവസാനം ലക്ഷ്മി വാ തുറന്നു. പക്ഷേ, അനു ചോദിച്ചതിനുള്ള ഉത്തരമായിരുന്നില്ല ആ അധരങ്ങളിൽ നിന്നും പുറത്തുവന്നത്. മറിച്ച് തീർത്തും അപ്രതീക്ഷിതമായ മറ്റൊരു ചോദ്യമായിരുന്നു.
"നീ ഇന്ന് ആ കുട്ടിയെ വേദനിപ്പിച്ചോ?"
ലക്ഷ്മിയുടെ ശബ്ദത്തിൽ ഒരു അമ്മയുടെ ശാസനയും ഗൗരവവുമുണ്ടായിരുന്നു.
ആ ചോദ്യം കേട്ടതും അനു ഒന്ന് ഞെട്ടി. അവളുടെ ശരീരമൊന്ന് പിടയുന്നത് ലക്ഷ്മി അറിഞ്ഞു. താൻ ചെയ്ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയിൽ അനു വല്ലാതെ പരുങ്ങി.
അല്പനേരത്തെ മൗനത്തിന് ശേഷം, കുറുമ്പ് കാണിച്ച് അമ്മയുടെ കയ്യിൽ നിന്നും അടി കിട്ടുമെന്ന് ഉറപ്പായ ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ ലക്ഷ്മിയുടെ നെഞ്ചിലേക്ക് കൂടുതൽ മുഖം ഒളിപ്പിച്ചു.
"സോ... സോറി അമ്മേ... ഞാൻ... ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ല..."
അനുവിന്റെ ശബ്ദം വിറച്ചു. അവളുടെ വാക്കുകളിൽ വല്ലാത്തൊരു കുറ്റബോധം നിറഞ്ഞുനിന്നിരുന്നു.
ലക്ഷ്മി അവളുടെ പുറത്ത് പതുക്കെ തടവി.
അനു ശ്വാസം ആഞ്ഞുവലിച്ചു
"എനിക്കറിയില്ല അമ്മ ... അവന്റെ ഒപ്പം നിൽക്കുമ്പോൾ... എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല.
💬 Comments
View all comments