0%

Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

അവന്റെ ശരീരത്തിൽ നിന്നൊഴുകുന്ന ആ രക്തത്തിന്റെ ഗന്ധം... അതെനിക്ക് സഹിക്കാൻ കഴിയുന്നില്ല."

അവൾ മുഖമുയർത്തി ലക്ഷ്മിയെ നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു നിസ്സഹായാവസ്ഥയുണ്ടായിരുന്നു.

"മറ്റാരുടെയും ചോരയ്ക്ക് ഇല്ലാത്ത എന്തോ ഒരു പ്രത്യേകത അവന്റെ രക്തത്തിനുണ്ട് അമ്മ. ആ ഗന്ധം എന്നെ വല്ലാതെ മാടിവിളിക്കുന്നതുപോലെ തോന്നുകയാ... എന്റെ സിരകളിൽ അത് തീ കോരിയിടുകയാണ്. അവന്റെ അടുത്തേക്ക് ചെല്ലുന്തോറും എന്നിലെ ദാഹം ഇരട്ടിക്കുകയാണ്."

അവൾ വീണ്ടും ലക്ഷ്മിയുടെ മാറിലേക്ക് ചാഞ്ഞു.

"ഞാൻ എന്നേ ന്യായികരിക്കുവാൻ ശ്രമിക്കുകയല്ല പക്ഷേ, ആ രക്തത്തിന്റെ മണം അടിക്കുമ്പോൾ എന്റെ ബോധം മറയുന്നതുപോലെയാ... എനിക്ക് എന്നെ പിടിച്ചുനിർത്താൻ കഴിയുന്നില്ല അമ്മ...ഞാൻ കണ്ടതിൽ വച്ച് രുചിച്ചതിൽ വച്ച് ഏറ്റവും ശുദ്ധമായത് അവന്റേതാണ് "

തന്റെ ഈ അവസ്ഥയിൽ സ്വയം വെറുക്കുന്ന ഒരു പാവം പെൺകുട്ടിയുടെ തേങ്ങൽ ആ വാക്കുകളിലുണ്ടായിരുന്നു. ഒരു നിമിഷത്തെ ആവേശത്തിൽ ആ പാവം പയ്യനെ താൻ എന്ത് ചെയ്യുമെന്ന ഭയം അനുവിനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. ലക്ഷ്മി ഒന്നും മിണ്ടാതെ മകളെ നെഞ്ചോട് ചേർത്തുപിടിച്ച് ആ നെറുകയിൽ അമർത്തി ചുംബിച്ചു.

"നിനക്കവനെ ഇഷ്ടമാണോ അനു?"

ആ ചോദ്യം കേട്ടതും അനു ഒന്ന് പിടഞ്ഞു.

എന്താണ് പറയേണ്ടതെന്നറിയാതെ അവൾ വല്ലാതെ പരുങ്ങി.

"എനിക്ക്... എനിക്കുറക്കം വരുന്നു അമ്മ ..."

എന്ന് വിക്കി വിക്കി പറഞ്ഞുകൊണ്ട് അവൾ അമ്മയുടെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖം പൂഴ്ത്തി കണ്ണുകളടച്ചു കിടന്നു.

ലക്ഷ്മിയുടെ ചുണ്ടുകളിൽ അപ്പോൾ വലിയൊരു പുഞ്ചിരി വിടരുകയായിരുന്നു. ആരും ഒന്നു സംസാരിക്കാൻ പോലും ഭയക്കുന്ന, മുഖത്ത് നോക്കാൻ പോലും മറ്റുള്ളവർക്ക് പേടിയുള്ള തന്റെ ദേഷ്യക്കാരിയായ മകളുടെ ഈ മാറ്റം ആ

💬 Comments

View all comments