Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]
ആഗ്രഹം അവർക്കുണ്ട്.
പക്ഷേ, ആ വർത്തമാനത്തിൽ ഒരു വല്ലാത്ത ധൃതിയുണ്ടോ?
"അല്ല മാഡം... പെട്ടെന്ന് എന്ന് പറയുമ്പോൾ? ഒരു ഡേറ്റ് മനസ്സിൽ കണ്ടിട്ടുണ്ടോ?"
ഏട്ടൻ ചായക്കപ്പ് താഴെ വെച്ചിട്ട് ചോദിച്ചു
ഒരു നിമിഷം അവിടെ നിശബ്ദമായി. ലക്ഷ്മി മാഡം ഒന്ന് ആലോചിച്ചു. ശേഷം വളരെ കൂളായി പറഞ്ഞു:
"അടുത്ത ആഴ്ച!"
"ബ്ഭ്...!"
ഞാൻ കുടിച്ചുകൊണ്ടിരുന്ന ചായ തരിപ്പിൽ പോയി!
തൊണ്ടയിൽ കുടുങ്ങിയ ചായ മൂക്കിലൂടെയും വായിലൂടെയും തെറിച്ചു. ഞാൻ ചുമച്ചുപോയി. കണ്ണ് നിറഞ്ഞ് വെള്ളം വന്നു.
എല്ലാവരും ഞെട്ടി എന്നെ നോക്കുന്നു. അനു പോലും കൗതുകത്തോടെ എന്നെ നോക്കുന്നുണ്ട്.
ഞാൻ എങ്ങനെയൊക്കെയോ ചുമയൊന്ന് ഒതുക്കി. തൊണ്ടയിൽ തീ എരിയുന്നത് പോലെ.
'അടുത്ത ആഴ്ചയോ?!'
എന്റെ കിളി മൊത്തം പറന്നുപോയി.
നേരത്തേ എന്ന് പറഞ്ഞപ്പോൾ ഇത്രയും നേരത്തേ ആവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അടുത്ത മാസമോ, അല്ലെങ്കിൽ രണ്ട് മാസം കഴിഞ്ഞോ എന്നൊക്കെയാണ് ഞാൻ വിചാരിച്ചത്.
ഇതിപ്പോ... ഇവർക്കിതെന്താ വട്ടാണോ?
പെണ്ണുകാണാൻ വന്ന അന്ന് തന്നെ കല്യാണവും നിശ്ചയിച്ച്, അടുത്ത ആഴ്ച താലിയും കെട്ടണം എന്ന് പറഞ്ഞാൽ...
ഞാൻ അവിശ്വസനീയതയോടെ അമ്മയെയും ഏട്ടനെയും നോക്കി. അവരുടെ മുഖത്തും അതേ ഞെട്ടൽ ഉണ്ടായിരുന്നു.
എന്തിനാ ഇത്ര ധൃതി?
സാധാരണ സിനിമകളിലും സീരിയലുകളിലും ഒക്കെ കാണാറുള്ളത്, മക്കൾക്ക് വല്ല അബദ്ധവും പറ്റി ഗർഭിണിയായാലാണ് തള്ളമാർ ഇത്ര ധൃതിപ്പെട്ട്, മാനം കാക്കാൻ വേണ്ടി കെട്ടിച്ചു വിടാറുള്ളത്.
ആ ചിന്ത വന്നതും, എന്റെ കണ്ണുകൾ അറിയാതെ അനുവിന്റെ വയറിലേക്ക് പാഞ്ഞു.
അവൾ ജീൻസും ടോപ്പുമാണ് വേഷം. അതുകൊണ്ട് നോക്കാൻ വലിയ പാടില്ല. ഞാൻ കള്ളക്കണ്ണുകൊണ്ട് അവളുടെ വയർ ഭാഗത്തേക്ക് ഒന്ന് ഉറ്റുനോക്കി.
വീർത്തിട്ടുണ്ടോ?
ഇല്ല!
ഒരു തരി പോലും തള്ളി നിൽക്കുന്നില്ല. ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത്, നല്ലപോലെ ഒതുങ്ങിയ, പരന്ന വയർ. അവിടെ ഒരു കുഞ്ഞ് കിടക്കുന്നുണ്ടെന്ന് ആരും പറയില്ല.
ആ കാഴ്ച്ച കണ്ടതും, ആ നിമിഷം തന്നെ ഞാൻ എന്നെത്തന്നെ ശപിച്ചു.
'ഛെ! നീ എന്തൊരു ചീപ്പാണ് അഭിമന്യു... അവളേക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കാൻ നിനക്ക് എങ്ങനെ തോന്നി?'
അവൾ എന്നെ
💬 Comments
View all comments