0%

Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

കണ്ട് അങ്ങനെ നിന്നുപോയി. എന്റെ വീടിന്റെ മൊത്തം വലുപ്പം കാണും, ഇവരുടെ ഈ ഹാളിന് മാത്രം!

"എല്ലാവരും ഇരിക്കൂ..."

ലക്ഷ്മി മാഡം ഞങ്ങളെ ആ രാജകീയമായ സോഫയിലേക്ക് ക്ഷണിച്ചു.

ഞാൻ ഭയഭക്തിയോടെ അതിൽ ഇരുന്നു. ഹോ! മേഘത്തിന്റെ മുകളിൽ ഇരിക്കുന്നത് പോലെ... അത്രയ്ക്ക് സോഫ്റ്റ്! ശരീരം അതിലേക്ക് താഴ്ന്നുപോകുന്നത് പോലെ തോന്നി.

എന്റെ കണ്ണുകൾ പക്ഷേ ആഡംബരങ്ങളിലല്ല ഉടക്കിയത്. അത് അലഞ്ഞുതിരിയുകയായിരുന്നു... ആ മുഖത്തിന് വേണ്ടി.

അനു!

ഹാളിലെങ്ങും അവളെ കണ്ടില്ല. വിശാലമായ ആ ഗോവണിപ്പടിയിലേക്കും മുകളിലെ ഇടനാഴികളിലേക്കും ഞാൻ ഒളികണ്ണെറിഞ്ഞു.

ഇല്ല... അവിടെയൊന്നും അവളില്ല.

'ഓ... പെണ്ണുകാണാൻ വന്നതുകൊണ്ട് നാണം വന്ന് മുറിയിൽ ഒളിച്ചിരിക്കുവാണോ?'

എന്റെ മനസ്സ് മന്ത്രിച്ചു.

സ്വാഭാവികം. എന്നെ കാണുമ്പോൾ മുഖം ചുവക്കുമെന്ന് പേടിച്ചാവും. ആലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു.

അനുവിനെ നാണത്തിൽ പൊതിഞ്ഞ ആ മുഖം മനസ്സിൽ കണ്ടതും, എന്റെ ചുണ്ടിലൊരു നേരിയ പുഞ്ചിരി വിരിഞ്ഞു. അറിയാതെ ഒരു നാണം എന്നെയും പൊതിഞ്ഞു.

പക്ഷേ എന്റെയീ കള്ളത്തരം കൈയ്യോടെ പൊക്കിയ ഒരാളുണ്ടായിരുന്നു അവിടെ.

ഏട്ടത്തി!

ഞാൻ ആരും കാണാതെ ചുറ്റും നോക്കുന്നതും, അവളെ കാണാതെ ചിരിക്കുന്നതും ഒക്കെ ഏട്ടത്തി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഏട്ടത്തി എന്നെ നോക്കി കണ്ണിറുക്കി, വായ പൊത്തി കളിയാക്കി ചിരിച്ചു.

"ആളെ കാണാത്തതിന്റെ വിഷമത്തിലാണോടാ..." എന്നൊരു ഭാവം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.

ഞാൻ ചമ്മലോടെ മുഖം താഴ്ത്തി. അപ്പോഴാണ് സ്റ്റെയർകേസിന് മുകളിൽ നിന്നും ഒരു അനക്കം കേട്ടത്...

.

ഞാൻ ആകാംഷയോടെ തലയുർത്തി നോക്കി.

അനു!

എന്റെ ശ്വാസം ഒന്ന് നിലച്ചുപോയി.

ദേവലോകത്തു നിന്നും ഒരു അപ്സരസ് ഇറങ്ങി വരുന്നത്

💬 Comments

View all comments