0%

Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

ആഡംബരങ്ങളിലല്ല ഉടക്കിയത്. അത് അലഞ്ഞുതിരിയുകയായിരുന്നു... ആ മുഖത്തിന് വേണ്ടി.

അനു!

ഹാളിലെങ്ങും അവളെ കണ്ടില്ല. വിശാലമായ ആ ഗോവണിപ്പടിയിലേക്കും മുകളിലെ ഇടനാഴികളിലേക്കും ഞാൻ ഒളികണ്ണെറിഞ്ഞു.

ഇല്ല... അവിടെയൊന്നും അവളില്ല.

'ഓ... പെണ്ണുകാണാൻ വന്നതുകൊണ്ട് നാണം വന്ന് മുറിയിൽ ഒളിച്ചിരിക്കുവാണോ?'

എന്റെ മനസ്സ് മന്ത്രിച്ചു.

സ്വാഭാവികം. എന്നെ കാണുമ്പോൾ മുഖം ചുവക്കുമെന്ന് പേടിച്ചാവും. ആലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു.

അനുവിനെ നാണത്തിൽ പൊതിഞ്ഞ ആ മുഖം മനസ്സിൽ കണ്ടതും, എന്റെ ചുണ്ടിലൊരു നേരിയ പുഞ്ചിരി വിരിഞ്ഞു. അറിയാതെ ഒരു നാണം എന്നെയും പൊതിഞ്ഞു.

പക്ഷേ എന്റെയീ കള്ളത്തരം കൈയ്യോടെ പൊക്കിയ ഒരാളുണ്ടായിരുന്നു അവിടെ.

ഏട്ടത്തി!

ഞാൻ ആരും കാണാതെ ചുറ്റും നോക്കുന്നതും, അവളെ കാണാതെ ചിരിക്കുന്നതും ഒക്കെ ഏട്ടത്തി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഏട്ടത്തി എന്നെ നോക്കി കണ്ണിറുക്കി, വായ പൊത്തി കളിയാക്കി ചിരിച്ചു.

"ആളെ കാണാത്തതിന്റെ വിഷമത്തിലാണോടാ..." എന്നൊരു ഭാവം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.

ഞാൻ ചമ്മലോടെ മുഖം താഴ്ത്തി. അപ്പോഴാണ് സ്റ്റെയർകേസിന് മുകളിൽ നിന്നും ഒരു അനക്കം കേട്ടത്...

.

ഞാൻ ആകാംഷയോടെ തലയുർത്തി നോക്കി.

അനു!

എന്റെ ശ്വാസം ഒന്ന് നിലച്ചുപോയി.

ദേവലോകത്തു നിന്നും ഒരു അപ്സരസ് ഇറങ്ങി വരുന്നത് പോലെ... പക്ഷെ, പരമ്പരാഗത വേഷത്തിലല്ല.

കടും നീല നിറത്തിലുള്ള ഒരു സ്കിൻ ഫിറ്റ് ജീൻസും, അതിന് മാച്ച് ചെയ്യുന്ന ക്രീം നിറത്തിലുള്ള ഒരു സ്റ്റൈലിഷ് ടോപ്പുമായിരുന്നു അവളുടെ വേഷം. കഴുത്തിൽ നേർത്തൊരു പ്ലാറ്റിനം ചെയ്ൻ മാത്രം. മുടി തോളിലേക്ക് അഴിച്ചിട്ടിരിക്കുന്നു.

ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. ആഡംബരത്തിന്റെ ഒരു പ്രത്യേക തിളക്കം ആ മുഖത്തുണ്ടായിരുന്നു. വിലകൂടിയ വസ്ത്രങ്ങൾ ശരീരത്തോട് ചേർന്നുനിൽക്കുന്ന ആ ഭംഗി...

അവൾ പടികൾ ഓരോന്നായി ഇറങ്ങി വരുന്നു. ഓരോ ചുവടുവെപ്പിലും ഒരുാത്മവിശ്വാസം തുടിക്കുന്നത് കാണാം.

അവൾ താഴേക്ക് ഇറങ്ങി വന്നു. ഞങ്ങളെയൊന്ന് നോക്കി . ആ ചിരിയിൽ ഒരു വല്ലാത്ത ഗാംഭീര്യം.

ശേഷം നേരെ നടന്ന്, ഞങ്ങൾക്ക് എതിർവശത്തുള്ള ആ വലിയ സോഫയിൽ ചെന്നിരുന്നു.

പക്ഷേ...

അതൊരു സാധാരണ ഇരുത്തമായിരുന്നില്ല.

അവൾ ആ സോഫയിൽ ചാരിയിരുന്ന്, വലതുകാൽ ഇടതുകാലിന് മുകളിൽ കയറ്റിവെച്ചു.

💬 Comments

View all comments