Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]
ഞാൻ ശരിക്കും വേറൊരു ലോകത്താണോ എന്ന് സംശയിച്ചുപോയി!
പുറത്തെ ചൂടും വെയിലും ഒക്കെ ആ വാതിലിന് പുറത്ത് അവസാനിച്ചിരിക്കുന്നു. ഉള്ളിൽ കാശ്മീരിലെ തണുപ്പ് പോലെ, എസിയുടെ കുളിർമ. എവിടെ നിന്നോ ഒഴുകി വരുന്ന മുല്ലപ്പൂവിന്റെയും വിലകൂടിയ റൂം സ്പ്രേയുടെയും സുഗന്ധം.
എന്റെ കാലുകൾ തറയിൽ പതിഞ്ഞപ്പോൾ ഞാൻ താഴേക്ക് നോക്കി.
തറയാണോ അതോ വെള്ളമാണോ?
ഇറ്റാലിയൻ മാർബിൾ! വെളളയിൽ ചാരനിറത്തിലുള്ള വരകളുള്ള, കണ്ണാടി പോലെ തിളങ്ങുന്ന തറ. അതിൽ എന്റെ പ്രതിബിംബം വ്യക്തമായി കാണാം. ചെരുപ്പിട്ട് നടക്കാൻ പോലും പേടി തോന്നുന്ന വൃത്തി.
തലയുർത്തി മുകളിലേക്ക് നോക്കി.
രണ്ട് നിലയുടെ ഉയരത്തിലാണ് ഹാളിന്റെ സീലിംഗ്. അതിന്റെ ഒത്ത നടുക്കായി തൂങ്ങി നിൽക്കുന്ന ഭീമാകാരമായ ഒരു ചില്ലുവിളക്ക്.
ആയിരം നക്ഷത്രങ്ങൾ ഒരുമിച്ച് കത്തിനിൽക്കുന്നത് പോലെ അത് പ്രകാശിക്കുന്നുണ്ട്. അതിന്റെ വെളിച്ചം തറയിലെ മാർബിളിൽ തട്ടി പ്രതിഫലിക്കുന്നത് കാണാൻ തന്നെ വല്ലാത്ത ഭംഗി.
ഹാളിന്റെ വലതുവശത്ത്, രാജകൊട്ടാരങ്ങളിലെ സിംഹാസനം പോലെ തോന്നിക്കുന്ന വലിയ സോഫകൾ.
തേക്ക് കൊണ്ടാണോ അതോ റോസ് വുഡ് ആണോ എന്നറിയില്ല, കൊത്തുപണികൾ ചെയ്ത ആ ഇരിപ്പിടങ്ങൾ കണ്ടാൽ തന്നെ ഇരിക്കാൻ ഒരു മടി തോന്നും.
ചുവരുകളിൽ വലിയ പെയിന്റിംഗുകൾ. എല്ലാം പ്രശസ്തരായ ആരുടെയൊക്കെയോ വരകളാണെന്ന് തോന്നുന്നു. ഓരോന്നും കോടികൾ വിലമതിക്കുന്നതാവാം.
ഏറ്റവും ആകർഷിച്ചത് നടുക്കുള്ള ആ ഗോവണിപ്പടിയായിരുന്നു....
രണ്ട് വശത്തുനിന്നും വളർന്നു വന്ന് ഒന്നായി ചേരുന്ന, സിനിമകളിലൊക്കെ കാണുന്ന തരം വലിയൊരു സ്റ്റെയർകേസ്. അതിന്റെ കൈവരികൾ സ്വർണ്ണ നിറത്തിലാണ്.
ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും പണത്തിന്റെ ഗന്ധമുണ്ടായിരുന്നു. പക്ഷേ, അത് അരോചകമായിരുന്നില്ല. മറിച്ച്, വളരെ ഒതുക്കത്തോടെ, ഒരു രാജകീയ പ്രൗഢിയോടെയാണ് എല്ലാം ക്രമീകരിച്ചിരിക്കുന്നത്.
ഞാൻ കണ്ണെടുക്കാതെ ആ കാഴ്ചകൾ കണ്ട് അങ്ങനെ നിന്നുപോയി. എന്റെ വീടിന്റെ മൊത്തം വലുപ്പം കാണും, ഇവരുടെ ഈ ഹാളിന് മാത്രം!
"എല്ലാവരും ഇരിക്കൂ..."
ലക്ഷ്മി മാഡം ഞങ്ങളെ ആ രാജകീയമായ സോഫയിലേക്ക് ക്ഷണിച്ചു.
ഞാൻ ഭയഭക്തിയോടെ അതിൽ ഇരുന്നു. ഹോ! മേഘത്തിന്റെ മുകളിൽ ഇരിക്കുന്നത് പോലെ... അത്രയ്ക്ക് സോഫ്റ്റ്! ശരീരം അതിലേക്ക് താഴ്ന്നുപോകുന്നത് പോലെ തോന്നി.
എന്റെ കണ്ണുകൾ പക്ഷേ
💬 Comments
View all comments