0%

Chapter Title : ലവ് ബൈറ്റ് 5 [കാവൽക്കാരൻ]

കാഴ്ച കണ്ടു.

പകുതി ഉയർത്തിവെച്ച ഞങ്ങളുടെ കടയുടെ ഷട്ടറിനു മുന്നിലായി, തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ, പേടിച്ചുവിറച്ച് ചുറ്റും നോക്കി നിൽക്കുന്ന അജു. ഞങ്ങളുടെ ബൈക്കിന്റെ വെളിച്ചം കണ്ടതും അവന് ശരിക്കും ജീവൻ തിരിച്ചു കിട്ടിയതുപോലെയായി. അവൻ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഗിരിയേട്ടൻ നേരെ വന്ന് കടയ്ക്ക് മുന്നിലായി വണ്ടി ബ്രേക്കിട്ടു നിർത്തി...

വണ്ടിയിൽ നിന്നിറങ്ങി ഞാൻ വേഗം കടയുടെ അടുത്തേക്ക് ചെന്നു.

ശേഷം ഞങ്ങൾ പകുതി ഉയർത്തിവെച്ച ഷട്ടറിന്റെ അടുത്തേക്ക് നടന്നു. താഴെ കിടക്കുന്ന പൂട്ടുകളിലേക്ക് ഞാൻ നോക്കി. എങ്ങനെയാണ് ആ വലിയ പൂട്ടുകൾ പൊട്ടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല.

ഇരുമ്പുകമ്പി വെച്ച് അടിച്ചൊടിച്ചതോ വെട്ടിപ്പൊളിച്ചതോ പോലെയല്ല അത് കിടക്കുന്നത്. യാതൊരു ശബ്ദവുമുണ്ടാക്കാതെ, എന്നാൽ വളരെ വിചിത്രമായ രീതിയിൽ ആരോ അത് തകർത്തിരിക്കുകയാണ്!

ഗിരിയേട്ടൻ പകുതി തുറന്നു കിടന്നിരുന്ന ആ ഇരുമ്പ് ഷട്ടറിൽ പിടിച്ച് ഒറ്റവലിക്ക് മുകളിലേക്ക് ഉയർത്തി. പാതിരാത്രിയിലെ ആ നിശബ്ദതയിൽ ഷട്ടർ വലിയുന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്ന് കാളി.

ഞങ്ങൾ മൂന്നുപേരും കുനിഞ്ഞ് കടയ്ക്കുള്ളിലേക്ക് കയറി

എന്റെ പൊന്നോ... ഇതെന്ത് പറ്റി? യുദ്ധം കഴിഞ്ഞ ഒരു പോർക്കളം പോലെ കിടക്കുകയാണ് എന്റെ കട! മണിക്കൂറുകൾ കഷ്ടപ്പെട്ട് അടുക്കിവെച്ച പുതിയ ഡ്രസ്സുകൾ മുഴുവൻ വലിച്ചുവാരി നിലത്തിട്ടിരിക്കുന്നു. വസ്ത്രങ്ങൾ വെച്ചിരുന്ന കാർട്ടൺ ബോക്സുകൾ പലതും കീറിപ്പറിഞ്ഞ നിലയിലാണ്. റാക്കുകളിൽ അടുക്കിയിരുന്ന വിലകൂടിയ ഷർട്ടുകളും പാന്റുകളുമൊക്കെ ചവിട്ടി മെതിക്കപ്പെട്ടതുപോലെ തറയിൽ ചിതറിക്കിടക്കുന്നു.

മുൻവശത്തെ ഡിസ്പ്ലേ ഗ്ലാസ്സ് ആരോ അടിച്ചു തകർത്തിട്ടുണ്ട്. ചില്ല് കഷ്ണങ്ങൾ തറയിലാകെ ചിതറിക്കിടക്കുകയാണ്.

അതിനിടയിൽ വസ്ത്രങ്ങൾ ധരിപ്പിച്ചു നിർത്തിയിരുന്ന രണ്ട് വലിയ ഡമ്മികൾ (mannequins) തലയറ്റ നിലയിൽ താഴെ വീണുകിടക്കുന്നു. പെട്ടെന്ന് നോക്കിയപ്പോൾ നിലത്ത് മനുഷ്യർ വീണുകിടക്കുകയാണെന്ന് കരുതി എന്റെ കിളി ശരിക്കും പോയിപ്പോയിരുന്നു.

കാഷ് കൗണ്ടറിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. കാഷ് ഡ്രോയർ

💬 Comments

View all comments