Chapter Title : ലവ് ബൈറ്റ് 5 [കാവൽക്കാരൻ]
ഭക്ഷണത്തോട് അവൾ വെറുതെ ചൂടായതാകും. അല്ലാതെ മനപ്പൂർവ്വം ആ പാവം മനുഷ്യനെ ഉപദ്രവിക്കാൻ വേണ്ടി ചെയ്തതാവില്ല. അവളുടെ മൂഡ് ഒട്ടും ശരിയല്ലായിരുന്നു, അത്രമാത്രം!
പിന്നെ ഞാൻ തൊട്ടപ്പോൾ എന്റെ കൈ തട്ടി മാറ്റി എന്നെ നോക്കിയ ആ തീ പാറുന്ന നോട്ടം... അതും ആ ദേഷ്യത്തിന്റെ ഫ്ലോയിൽ അവളറിയാതെ നോക്കിയതാകും. അത്രയും ടെൻഷനിൽ നിൽക്കുമ്പോൾ ആരെങ്കിലും ഇടപെട്ടാൽ ആർക്കായാലും പെട്ടെന്ന് ദേഷ്യം വരും. അല്ലാതെ അവൾക്ക് എന്നോട് ദേഷ്യം ഉണ്ടായിട്ടാവില്ലല്ലോ.
എന്റെ കൈ വിട്ടതും അവൾ പഴയപോലെ ശാന്തയായല്ലോ.
ഇങ്ങനെ ഓരോന്ന് ചിന്തിച്ച്, അവൾ ചെയ്തത് തെറ്റാണെന്ന് അറിഞ്ഞിട്ടും എന്റെ മനസ്സ് അവൾക്ക് വേണ്ടി ഇങ്ങനെ ഒഴിവുകഴിവുകൾ കണ്ടുപിടിച്ചുകൊണ്ടേയിരുന്നു.
പ്രണയം മനുഷ്യനെ ശരിക്കും അന്ധനാക്കുമെന്ന് പറയുന്നത് എത്ര ശരിയാണെന്ന് എനിക്ക് തന്നെ തോന്നിപ്പോയി!
എന്തായാലും ആ കാന്റീൻ സീനും അവളുടെ ആ ഭീകരരൂപവുമൊക്കെ ഞാൻ തൽക്കാലത്തേക്ക് മനസ്സിൽ നിന്നൊന്ന് മാറ്റി നിർത്താൻ തീരുമാനിച്ചു.
വെറുതെ അതിനെക്കുറിച്ച് ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ലല്ലോ.
പോകുന്ന വഴിക്ക് ഞാൻ വണ്ടി ഒരു നല്ല ഹോട്ടലിന്റെ മുന്നിൽ നിർത്തി. ഹോസ്പിറ്റലിൽ വെച്ച് എന്റെ ചേച്ചിയുടെ കഞ്ഞികുടി മൊത്തമായി മുടങ്ങിയതല്ലേ. ആ വിശപ്പും വെച്ച് അവൾ വീട്ടിൽ ചെന്നാൽ പിന്നെ എന്നെ പച്ചയ്ക്ക് തിന്നുമെന്ന് എനിക്ക് നന്നായി അറിയാം. ഞാൻ വേഗം പുറത്തിറങ്ങി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിക്കൻ ബിരിയാണി പാഴ്സൽ വാങ്ങി.
കാറിൽ തിരികെ കയറി ഞാൻ ആ ചൂട് കവർ പുറകിലെ സീറ്റിലേക്ക് നീട്ടി. ബിരിയാണിയുടെ മണം അടിച്ചതും ചേച്ചിയുടെ വാടിയ മുഖത്ത് പെട്ടെന്ന് ആയിരം വാട്സിന്റെ ഒരു ബൾബ് കത്തിയതുപോലെ പ്രകാശം പരന്നു!
"ഇന്നാ പിടിച്ചോ... നിനക്കുള്ളതാ," ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ ആവേശത്തോടെ ആ കവർ വാങ്ങി. ശേഷം എന്നെ നോക്കി വല്ലാത്തൊരു കള്ളച്ചിരി ചിരിച്ചു.
"താങ്ക്യൂ വാവേ..." എന്ന് മധുരമായി പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് സീറ്റിൽ നിന്ന് മുന്നോട്ടാഞ്ഞ് എന്റെ വലത്തെ കവിളിൽ ആഞ്ഞൊരു കടി തന്നു!
"ആഹ്... എന്റമ്മേ... എടി വിടടി!" ഞാൻ വേദനയോടെ അലറിപ്പോയി.
ജീവൻ പോകുന്ന വേദനയായിരുന്നു അത്! രാവിലെ ഹോസ്പിറ്റലിൽ
💬 Comments
View all comments