Chapter Title : ലവ് ബൈറ്റ് 5 [കാവൽക്കാരൻ]
പറഞ്ഞാൽ മതിയല്ലോ!
ഈ തിരക്കുകൾക്കും ബഹളങ്ങൾക്കുമിടയിലും എന്റെ തങ്കക്കുടത്തിന്റെ സ്വഭാവത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പഴയതുപോലെ തന്നെ, ആ വലിയ ഗൗരവം മുഖത്തണിഞ്ഞ് നടപ്പാണ്. നമ്മൾ എന്തെങ്കിലും ചോദിച്ചാൽ മാത്രം കൃത്യമായി മറുപടി പറയും. അല്ലാതെ ഒരു അക്ഷരം കൂടുതൽ മിണ്ടില്ല.
പക്ഷേ... ഈ തിരക്കിനിടയിലും എന്റെ കണ്ണുകൾ എപ്പോഴും അവളെ ചുറ്റിപ്പറ്റി തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ രഹസ്യമായ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ആരും കാണാതെ, ആരുടേയും ശ്രദ്ധയില്ലാത്ത സമയങ്ങളിൽ അവളുടെ നോട്ടം പാളി വരുന്നത് എന്റെ ചുണ്ടിലേക്കും കഴുത്തിലേക്കുമാണ്!. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ, കക്ഷി ഒന്നും അറിയാത്തതുപോലെ വേഗം നോട്ടം മാറ്റും.
കൊച്ചു കള്ളി! 😌
പുറത്ത് കാണിക്കുന്ന ഈ ഗൗരവമൊക്കെ വെറും അഭിനയമാണെന്നും, ഉള്ളിൽ അവൾക്കെന്നോട് വല്ലാത്തൊരു പ്രണയം ഒളിച്ചിരിപ്പുണ്ടെന്നും ആ നോട്ടങ്ങളിൽ നിന്ന് എനിക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ടായിരുന്നു.
ആ കള്ള നോട്ടങ്ങൾ കാണുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു കുളിരാണ് തോന്നിയിരുന്നത്.
ദിവസങ്ങൾ കൊഴിഞ്ഞുപോയി... ഒടുവിൽ ആ സുദിനം വന്നെത്തി. കല്യാണത്തിന്റെ തലേദിവസം!
ലക്ഷ്മിയമ്മയുടെ ഏക മകളുടെ കല്യാണമല്ലേ, പൈസയ്ക്ക് യാതൊരു കുറവുമില്ലാത്തതുകൊണ്ട് ഒരുത്സവത്തിനുള്ള ഏർപ്പാടുകൾ അവർ ചെയ്തിട്ടുണ്ടായിരുന്നു.
എന്റെ വീടും പറമ്പും ആകെ മാറിയിരുന്നു.
മുറ്റത്ത് പന്തൽ എന്ന് പറഞ്ഞാൽ പോരാ, ഒരു കൊട്ടാരം തന്നെ കെട്ടിപ്പൊക്കിയിരുന്നു. സ്വർണ്ണ വർണ്ണത്തിലുള്ള തുണികളും വിദേശത്തുനിന്ന് കൊണ്ടുവന്ന ഓർക്കിഡ് പൂക്കളും കോർത്തിണക്കിയ വലിയ പന്തൽ.
രാത്രിയായപ്പോഴേക്കും വീടും പരിസരവും വൈദ്യുത ദീപങ്ങളാൽ തിളങ്ങി. പകലാണോ രാത്രിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്രയും ലൈറ്റുകൾ. ഗേറ്റ് മുതൽ വീടിന്റെ ഉമ്മറം വരെ തോരണങ്ങൾ. ഒരു വശത്ത് നാളത്തെ കല്യാണസദ്യക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. പച്ചക്കറി അരിയുന്നവരും, ഒക്കെയായി ഒരു പാചകപ്പുര തന്നെ അവിടെ സജീവമായിരുന്നു....
മുറ്റത്ത് ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയൊരു തിരക്ക് തന്നെയുണ്ട്..... ചിരിയും പാട്ടും ബഹളങ്ങളും... കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നു. മുതിർന്നവർ കൂട്ടംകൂടി നിന്ന് കല്യാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഇടയ്ക്കിടെ വന്നുപോകുന്ന ആഡംബര കാറുകൾ... എല്ലാം കൊണ്ടും ഒരു ടിപ്പിക്കൽ കേരളാ കല്യാണത്തിന്റെ എല്ലാ പൊലിമയും അവിടെ നിറഞ്ഞു നിന്നിരുന്നു.
കല്യാണച്ചെക്കനായ
💬 Comments
View all comments