0%

Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]

അവൾ അപ്പോഴും ബെഡിനരികിലായി എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു. എന്നെ കാത്തു നിൽക്കുകയാവും എന്റെ പെണ്ണ്! ആ ചിന്ത വന്നതും എന്റെ ഹൃദയമിടിപ്പ് വീണ്ടും താളം തെറ്റി.

ഞാൻ പതുക്കെ, ഒട്ടും ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിലേക്ക് നടന്നു ചെന്നു. മുല്ലപ്പൂവിന്റെയും അവളുടെ ആ പ്രത്യേക സുഗന്ധവും എന്നെ വല്ലാതെ മത്തുപിടിപ്പിച്ചു തുടങ്ങിയിരുന്നു. എന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടുന്നത്ര അടുത്തേക്ക് ഞാൻ നിന്നു. ശേഷം പതിയെ എന്റെ വലതുകൈ മുന്നോട്ടെടുത്തു.

ആ വെള്ള സെറ്റ് സാരിയുടെ ഞൊറികൾക്കിടയിലൂടെ, മറവില്ലാതെ കിടന്നിരുന്ന അവളുടെ ആ വെളുത്ത അണിവയറിലേക്ക് ഞാൻ എന്റെ വിരലുകൾ കൊണ്ടുപോയി. അവിടെ പതിയെ സ്പർശിച്ചതും അവളൊന്ന് ഞെട്ടിയതുപോലെ എനിക്ക് തോന്നി. ആ ഇളം തണുപ്പിലും അവളുടെ ശരീരത്തിന് വല്ലാത്തൊരു ചൂടുണ്ടായിരുന്നു. എന്റെ കൈകൾ അവളുടെ ആ മൃദുവായ അണിവയറിലൂടെ പതുക്കെ തലോടിയപ്പോൾ, എന്റെ സ്പർശനത്തിൽ അവളൊന്ന് നാണിച്ചു കുളിരുമെന്ന് ഞാൻ കരുതി.

ഞാൻ അവളെ ഒന്നുകൂടി എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച്, ആ കാർമുകിൽ മുടി വകഞ്ഞുമാറ്റി ഞാൻ അവളുടെ കാതോരം ചേർന്ന് ആ മൃദുവായ കവിളിൽ പതിയെ, എന്നാൽ നല്ല ആഴത്തിലൊരു ചുംബനം നൽകി.

എന്റെ ചുണ്ടുകൾ അവിടെ അമർന്നപ്പോൾ അവൾ എന്റെ നേരെ തിരിയുമെന്നും, നാണത്തോടെ എന്റെ നെഞ്ചിലേക്ക് ചായുമെന്നുമൊക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്.

പക്ഷേ... അടുത്ത നിമിഷം സംഭവിച്ചത് ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു!

"വിടാടാ..." എന്ന് അലറിക്കൊണ്ട്, ഒരു വന്യമൃഗത്തെപ്പോലെയവൾ എന്നിൽ നിന്നും കുതറിമാറി...

എന്റെ പിടിയിൽ നിന്നും കുതറിമാറിയ അവൾ എന്റെ നേരെ തിരിഞ്ഞു. ഞാൻ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ, ഇരുട്ടിൽ ഒരു മിന്നൽ പിണർ പോലെ അവളുടെ കൈ വായുവിൽ ഉയർന്നു.

ആ നിശബ്ദമായ റൂമിൽ ആ ശബ്ദം അലയടിച്ചു കേട്ടു. എന്റെ വലത്തെ കവിളിൽ കരണം പുകഞ്ഞൊരു ഒന്നൊന്നര അടി!

💬 Comments

View all comments