0%

Chapter Title : ലവ് ബൈറ്റ് 5 [കാവൽക്കാരൻ]

ലവ് ബൈറ്റ് 5

Love Bite Part 5 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

യാതൊന്നും സംഭവിക്കാത്തതുപോലെ, ഗൗരവത്തിൽ ഡോക്ടർ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ട് അനുവാണ് മുന്നിൽ നടക്കുന്നത്. അവൾക്ക് പിന്നിലായി നടക്കുമ്പോഴും, ആ മെഡിക്കൽ സ്റ്റുഡന്റസ് എന്തുകൊണ്ടാണ് അവളെ അത്രയും ഭയപ്പെട്ടതെന്നും, എന്നെ നോക്കിയ ആ ഒറ്റ നോട്ടവും എന്റെ മനസ്സിൽ കിടന്ന് വല്ലാതെ കറങ്ങുന്നുണ്ടായിരുന്നു....

***********

ഹോസ്പിറ്റൽ വരാന്തയിൽ വെച്ച് അനുവിനോട് യാത്ര പറഞ്ഞ് ഞങ്ങൾ കാറിലേക്ക് കയറി.

കാർ സ്റ്റാർട്ട് ചെയ്ത് ഹോസ്പിറ്റലിന്റെ ഗേറ്റ് കടക്കുമ്പോഴും കാറിനുള്ളിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു.

ചേച്ചിയും ഏട്ടത്തിയും പുറകിലെ സീറ്റിൽ ഒരക്ഷരം മിണ്ടാതെ ഇരിപ്പുണ്ട്. കാന്റീനിൽ കണ്ട അനുവിന്റെ ആ കാളി രൂപം അവരുടെയും കിളി പറത്തിയിട്ടുണ്ടാവണം.

ഞാൻ മെല്ലെ കാർ മുന്നോട്ടെടുത്തു. ഡ്രൈവ് ചെയ്യുമ്പോഴും എന്റെ മനസ്സിൽ ആ കാന്റീനിലെ സീൻ തന്നെയായിരുന്നു. ഒപ്പം എന്റെ തങ്കക്കുടത്തിന്റെ ആ രൗദ്രഭാവവും.

ആ മാനേജറോട് അവൾ ചെയ്തത് ഇത്തിരി കടന്നുപോയി എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. അത്രയും പ്രായമുള്ള ഒരാളെ അത്രയധികം ആളുകളുടെ മുന്നിൽ വെച്ച് അങ്ങനെ നാണം കെടുത്താൻ പാടില്ലായിരുന്നു.

സത്യം പറഞ്ഞാൽ ആ ഫുഡ്‌ പഴകിയതൊന്നുമല്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഞാനും ഏട്ടത്തിയും ആർത്തിയോടെ കഴിച്ചതല്ലേ? നല്ല ചൂടും സ്വാദും ഉള്ള ഫ്രഷ് ബിരിയാണി തന്നെയായിരുന്നു അത്. ആ ഒരൊറ്റ ചോറുമണി വായിൽ വെച്ചപ്പോഴേക്കും അവൾക്കെങ്ങനെ അത് പഴകിയതാണെന്ന് തോന്നി? അവൾ വെറുതെ ഒരു കാരണം ഉണ്ടാക്കിയതാണെന്നെനിക്ക് തോന്നി. അവൾ ചെയ്തത് തെറ്റാണെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്.

പക്ഷേ... മറുവശത്തുകൂടെ ചിന്തിച്ചപ്പോൾ എന്റെ മനസ്സ് അറിയാതെ അവളെ ന്യായീകരിക്കാൻ തുടങ്ങി.

അവളൊരു ഡോക്ടറല്ലേ...

ഈ വലിയ ഹോസ്പിറ്റലിൽ എത്രത്തോളം ടെൻഷൻ അവൾക്ക് അനുഭവിക്കേണ്ടി വരുന്നുണ്ടാകും? രാവിലെ മുതൽ നിർത്താതെയുള്ള ഡ്യൂട്ടി, രോഗികളുടെ തിരക്ക്, ചിലപ്പോൾ വല്ല സീരിയസ് കേസും അറ്റൻഡ് ചെയ്ത് ആകെ സ്ട്രെസ്സ് അടിച്ച് മൂഡ് ഓഫ് ആയിട്ടാകും അവൾ കാന്റീനിലേക്ക് വന്നത്. ആ ഒരു ദേഷ്യത്തിലും വിശപ്പിലും മുന്നിൽ കിട്ടിയ

💬 Comments

View all comments