Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
സീറ്റിലിട്ട് തന്നെ കടിച്ചു കീറി ആ ചോര മുഴുവൻ കുടിച്ചു വറ്റിക്കാൻ അവളുടെ ഉള്ളിലെ അടക്കിവെച്ച ദാഹം വല്ലാതെ ഉണർന്നു വന്നു.
തന്റെ കൂർത്ത പല്ലുകൾ പുറത്തേക്ക് വരാൻ വെമ്പൽ കൊള്ളുന്നതുപോലെ അവൾക്ക് തോന്നി. വല്ലാത്തൊരു പാടുപെട്ടാണ് അവൾ തന്റെ നിയന്ത്രണം തിരിച്ചുപിടിച്ചത്.
പെട്ടെന്നാണ് അവളുടെ മനസ്സിലേക്ക് ആ ചിന്ത വന്നത്. ഇവനിപ്പോൾ തന്റെ ഭർത്താവല്ലേ... അങ്ങനെ നോക്കുമ്പോൾ തന്റെ സ്വന്തം ബ്ലഡ് ബാങ്ക് തന്നെയല്ലേ ഇവൻ! പിന്നെന്തിനാ താൻ ദാഹം ഇങ്ങനെ കഷ്ടപ്പെട്ട് അടക്കിപ്പിടിക്കുന്നത്?
ശരിക്കും ഇവനെ ഉപയോഗിക്കണം. തന്റെ ദാഹത്തിന് ഇവനെക്കാൾ വലിയൊരു ഇര വേറെ കിട്ടാനില്ല.
പക്ഷേ… അങ്ങനെ ഒളിച്ചും പാത്തും അവന്റെ ചോര കുടിക്കാൻ അവൾക്ക് കഴിയില്ലായിരുന്നു. അതവൾക്ക് ഇഷ്ടവുമല്ല.
ഇത്രയും കാലം ജീവനുതുല്യം സ്നേഹിച്ച് കൂടെക്കൂട്ടിയ പെണ്ണ് ആരാണെന്നും എന്താണെന്നും അവൻ അറിയണം എന്ന് അവൾക്ക് തോന്നി.
അതെ… ഇന്ന് രാത്രി തന്നെ. ആ ആദ്യരാത്രിയിൽ അവൾ അവനോട് എല്ലാം തുറന്നു പറയും. തന്റെ യഥാർത്ഥ രൂപം അവനെ കാണിക്കും.
അതിനുശേഷം അവന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അവൾക്കറിയില്ല. ഭയന്ന് ഓടിപ്പോകുമോ… അല്ലെങ്കിൽ തന്നെ വെറുക്കുമോ… എന്തുതന്നെയായാലും, സത്യങ്ങൾ മറച്ചുവെച്ച് ഒരു ജീവിതം അവൾക്ക് വേണ്ടായിരുന്നു.
ഇന്ന് രാത്രിയോടെ അവൻ എല്ലാം അറിയും.
ഈ ചിന്തകളെല്ലാം മനസ്സിൽ കണക്കുകൂട്ടിക്കൊണ്ട്, അവനിൽ നിന്നും അവൾ വേഗത്തിൽ നോട്ടം മാറ്റി. കാറിന്റെ ഗ്ലാസ്സിലെ സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കി, ആരും കാണാത്ത പോലെ അവൾ ഒരു പുച്ഛചിരി ചിരിച്ചു..)
********
കുറച്ചുനേരത്തെ യാത്രയ്ക്ക് ശേഷം എന്റെ വീടിന്റെ മുറ്റത്ത് വന്ന് കാർ നിന്നു.
മുറ്റത്തെ പന്തലിൽ ഞങ്ങളെ കാത്ത് വലിയൊരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു. വണ്ടി നിന്നതും ക്യാമറക്കാരുടെ ഫ്ലാഷുകൾ വീണ്ടും മിന്നിത്തുടങ്ങി. ഞാൻ വേഗം പുറത്തിറങ്ങി കാറിന്റെ മറുഭാഗത്തേക്ക് ചെന്ന് അവൾക്കുള്ള ഡോർ തുറന്നു കൊടുത്തു.
സാരിയുടെ തലപ്പും പിടിച്ച് യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവൾ പതുക്കെ പുറത്തേക്കിറങ്ങി.
ഉമ്മറപ്പടിയിൽ നിറനാഴിയും അഷ്ടമംഗല്യവുമായി എന്റെ അമ്മയും ചേച്ചിയും ഏട്ടത്തിയും നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ പടിക്കലേക്ക് ചെന്നതും അമ്മ സ്നേഹത്തോടെ ആരതി ഉഴിഞ്ഞു ഞങ്ങളെ സ്വീകരിച്ചു.
അവളുടെ മുഖത്ത് അപ്പോഴെങ്കിലും ഒരു
💬 Comments
View all comments