0%

Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]

വലി!

അതെ, മൂക്കിലൂടെ വലിച്ചു കേറ്റണം! അതാകുമ്പോ വായിൽ നാറ്റവും ഉണ്ടാവില്ല, സാധനം നേരെ സിരകളിലേക്ക് ചെന്ന് രക്തത്തിൽ കലരുകയും ചെയ്യും! ആഹാ... എങ്ങനെയുണ്ട് എന്റെ ബുദ്ധി! ജീവൻ വേണമെങ്കിൽ എന്തും ചെയ്യണമല്ലോ.

എങ്ങനെയെങ്കിലും ആരുടെയെങ്കിലും കയ്യിൽ നിന്നും ഇതിനുള്ള സാധനം എത്രയും പെട്ടെന്ന് ഒപ്പിക്കണം. എന്നിട്ട് എന്റെ ഈ ശുദ്ധമായ ചോര ഞാൻ തന്നെ മലിനമാക്കും.

അങ്ങനെ എന്റെ ഈ ഇംപ്യുവർ ആയ ചോര കുടിച്ച് വായിൽ കയ്പും തരിപ്പും വന്ന്, ഛർദ്ദിക്കാൻ വന്ന് എന്നെ വേണ്ടെന്ന് വെച്ച് ആ യക്ഷി എന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങി പോകുന്നതും സ്വപ്നം കണ്ട് ഞാൻ ആ തട്ടുകടയിലെ ബെഞ്ചിലിരുന്ന് വായുവിൽ നോക്കി ഇളിച്ചു!

തട്ടുകടയിലെ ബെഞ്ചിലിരുന്ന് ശൂന്യതയിലേക്ക് നോക്കി ഞാൻ ഇങ്ങനെ ഒരുമാതിരി കോഴി കോങ്കണ്ണനെപ്പോലെ ഇളിക്കുന്നത് കണ്ട് കിരൺ എന്നെ തട്ടിവിളിച്ചു.

"എന്താടാ... നിനക്കെന്താ വയ്യേ.?"

എന്റെ മുഖത്ത് നോക്കി വല്ലാത്തൊരു അന്ധാളിപ്പോടെ അവൻ ചോദിച്ചു.

ഞാൻ പെട്ടെന്ന് എന്റെ ആ ഇളി നിർത്തി.

സുമനൻ ഇത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയിട്ട്, കിരണിന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് വളരെ ഗൗരവത്തിൽ, ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു:

"എടാ കിരണാ... അതല്ല, നിന്റെ വീട്ടിൽ ഈ കഞ്ചാവിന്റെ ചെറിയ വല്ല മാറ്റും ഇരിപ്പുണ്ടോ?"

ഇതുകേട്ടതും കിരൺ കണ്ണ് രണ്ടും തള്ളി എന്നെ നോക്കി! കുറച്ചുകാലം മുൻപ് വരെ വെള്ളമടിക്കുന്നവരെയും പുകവലിക്കുന്നവരെയും ഉപദേശിച്ച് നന്നാക്കാൻ നടന്നിരുന്ന ഞാൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കഞ്ചാവ് ചോദിക്കുന്നത് കേട്ടാൽ ഏത് കൂട്ടുകാരനായാലും ഒന്ന് ഞെട്ടും.

പിന്നെ എന്നെ അടിമുടി നോക്കി വലിയൊരു പുച്ഛച്ചിരിയോടെ അവൻ പറഞ്ഞു തുടങ്ങി:

"ഓ... പിന്നെന്താ! ഞാൻ എന്റെ വീടിന്റെ ചുറ്റും ഒരേക്കറിൽ കഞ്ചാവ് കൃഷിയല്ലേ നടത്തുന്നത്! നീ നേരെ വീട്ടിലേക്ക് വന്നാൽ മതി, ഞാൻ നല്ല സൂപ്പർ സാധനം വെട്ടി

💬 Comments

View all comments