Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]
മനുഷ്യന് ആ വാമ്പയറിന്റെ അടുത്ത് നിന്നും എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം. അതിന് വല്ല വഴിയുമുണ്ടോ? ഈ കാവൽക്കാരന്റെ ബുക്കിൽ അത് എങ്ങനെയാ രക്ഷപ്പെടുക എന്ന് പറയുന്നുണ്ടോ?"
എന്റെ ചോദ്യം കേട്ടതും സുമനൻ വളരെ സീരിയസ്സായി ഒന്ന് ചിന്തിച്ചു. ഒരു കൊടും ക്രിമിനൽ കേസ് അന്വേഷിക്കുന്ന സിബിഐ ഓഫീസറുടെ ഭാവം അവന്റെ മുഖത്ത് വന്നു. അവൻ വീണ്ടും ആ കട്ടിയുള്ള ബുക്കിലെ പേജുകൾ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചുനോക്കി.
"അഭി... ഇതൊരു ഭയങ്കര കോംപ്ലിക്കേറ്റഡ് ആയ സിറ്റുവേഷൻ ആണ്. റോയൽ വാമ്പയറുടെ കയ്യിൽ നിന്നും രക്ഷപ്പെടുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം, അവരെ കൊല്ലാനോ ശാരീരികമായി നേരിടാനോ പാടാണ്...."
അവൻ പറഞ്ഞത് കേട്ട് എന്റെ നെഞ്ചിടിപ്പ് നിന്നുപോയോ എന്ന് ഞാൻ സംശയിച്ചു. അപ്പൊ ഇനിയൊരു രക്ഷയുമില്ലേ!
"പക്ഷേ..."
അവൻ പെട്ടെന്ന് നിറുത്തി, എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
"ഒരു വഴിയുണ്ട്!"
"എന്ത് വഴി?"
എന്റെ ആകാംക്ഷ അതിരുകടന്നു. കിരൺ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കാൻ പോലും ഞാൻ മറന്നുപോയിരുന്നു.
"ഞാൻ നേരത്തെ പറഞ്ഞില്ലേ, ഇവർ പ്യുവർ ബ്ലഡ് മാത്രമേ കുടിക്കൂ എന്ന്?" സുമനൻ ബുക്കിലെ ഒരു പ്രത്യേക വരിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് വിശദീകരിച്ചു.
"ആരുടെ ചോരയാണോ ആ വാമ്പയർ കുടിക്കുന്നത്... അവന്റെ ബ്ലഡ് അങ്ങ് ഇംപ്യുവർ (Impure) ആക്കുക! അതായത്, ആ മനുഷ്യന്റെ ചോര മലിനമാക്കുക!"
"ചോര മലിനമാക്കുകയോ? അതെങ്ങനെയാ?"
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
"മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റ് ലഹരികൾ ഉപയോഗിക്കുകയോ ചെയ്യുക. അല്ലെങ്കിൽ രക്തത്തിൽ വല്ല ഇൻഫെക്ഷനും ഉണ്ടാക്കുക. അങ്ങനെയുള്ള ദുശ്ശീലങ്ങൾ വരുമ്പോൾ ആ മനുഷ്യന്റെ ചോരയുടെ ടേസ്റ്റ്
💬 Comments
View all comments