Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]
അടിയുടെ ആഘാതത്തിൽ അവൻ കട്ടിലിലേക്ക് തന്നെ ഒരു ചാക്ക് കണക്കെ വീണു.
അവന്റെ കവിളിൽ അഞ്ച് വിരലുകൾ ചുവന്നു തടിച്ചു വന്നിരുന്നു. ബോധം മറയുന്നതിന് മുൻപ്, തന്റെ മുകളിൽ എഴുന്നേറ്റ് നിൽക്കുന്ന അവളുടെ രൂക്ഷമായ നോട്ടം അവൻ പാളി നോക്കി. പിന്നെ ആ സുഖനിദ്രയിലേക്ക് അവൻ പൂർണ്ണമായും വീണു.
കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന അവനെ നോക്കി അനു തന്റെ മൂക്കുകൾ വികസിപ്പിച്ച് അവനിൽ നിന്നും വരുന്ന ആ ഗന്ധം ഒന്നുകൂടി ഉള്ളിലേക്കെടുത്ത് സംശയത്തോടെ നിന്നു...
ബോധമില്ലാതെ കിടക്കുന്ന അഭിയെ നോക്കി നിൽക്കുമ്പോഴാണ് അവളുടെ ഉള്ളിലെ ആ യക്ഷിക്ക് പതിയെ ദാഹം തുടങ്ങിത്തുടങ്ങിയത്.
കഴിഞ്ഞ കുറേ മണിക്കൂറുകളായി അവൾക്ക് അവനോട് തോന്നിയിരുന്ന ആ കൊച്ചു സ്നേഹവും അനുകമ്പയുമൊക്കെ ആ ദാഹത്തിന് മുന്നിൽ വഴിമാറി.
വിശപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവളുടെ കണ്ണുകൾക്ക് തിളങ്ങുന്ന ചുവപ്പ് നിറം വെച്ചു. ചുവന്നു തുടുത്ത അവളുടെ ചുണ്ടുകൾക്കിടയിലൂടെ ആ കൂർത്ത പല്ലുകൾ പുറത്തേക്ക് നീണ്ടുവന്നു.
ബോധമില്ലാതെ കിടക്കുന്ന അവന്റെ അടുത്തേക്ക് അവൾ കുനിഞ്ഞു. അവനിൽ നിന്നും വരുന്ന ആ പുതിയ ഗന്ധം അവൾക്ക് ചെറിയൊരു സംശയം ഉണ്ടാക്കിയിരുന്നുവെങ്കിലും, തൊലിപ്പുറത്ത് കൂടെ കേൾക്കുന്ന അവന്റെ ഹൃദയമിടിപ്പ് അവളുടെ സകല നിയന്ത്രണങ്ങളും തെറ്റിച്ചിരുന്നു...
അവൾ അവന്റെ ഷർട്ടിന്റെ കോളർ പതുക്കെ വകഞ്ഞുമാറ്റി, തന്റെ പ്രിയപ്പെട്ട ആ കഴുത്തിലെ ഞരമ്പിലേക്ക് മുഖം അടുപ്പിച്ചു.
ഒരു മൃഗം തന്റെ ഇരയെ കടിച്ചു കീറുന്ന അതേ ആർത്തിയോടെ അവൾ തന്റെ കൂർത്ത പല്ലുകൾ അവന്റെ കഴുത്തിലേക്ക് ആഴ്ത്തിയിറക്കി!
അവന്റെ സിരകളിൽ നിന്നും ആ ചൂടുള്ള ചോര പതുക്കെ അവളുടെ വായിലേക്ക് ഒഴുകിയിറങ്ങി...
പക്ഷേ... തൊട്ടടുത്ത നിമിഷം അവൾ ഞെട്ടിത്തരിച്ചു കൊണ്ട് അവനിൽ നിന്നും പുറകോട്ട് മാറി!
അവളുടെ തൊണ്ടയിൽ വല്ലാത്തൊരു കയ്പ്പും മനംപുരട്ടലും അനുഭവപ്പെട്ടു. എന്തോ വലിയൊരു വിഷം ഉള്ളിലേക്ക് പോയതുപോലെ അവൾക്ക് ശ്വാസം മുട്ടി.
💬 Comments
View all comments