0%

Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]

ദൈവമേ! 'വലിയ കോടീശ്വരന്മാരായും ഡോക്ടർമാരായും...' ആ വാക്ക് കേട്ടപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി. ലണ്ടനിൽ പഠിച്ച, കോടീശ്വരിയായ എന്റെ ഹൈ-ക്ലാസ് ഡോക്ടർ പൊണ്ടാട്ടി അപ്പൊ ഈ രാജകുടുംബത്തിൽ എങ്ങാനും പെട്ടതാണോ? എന്റെയൊരു സംശയം വെച്ച് ഇവൾ ഈ കാർമിലയുടെയോ ഇസബെല്ലയുടെയോ നേരിട്ടുള്ള വല്ല കൊച്ചുമോളും ആയിരിക്കും! ആ കുടുംബമഹിമ കൊണ്ടാവുമല്ലോ അന്ന് എന്റെ വായീന്ന് ഒരു ലോക്കൽ തെറി കേട്ടപ്പോൾ അവൾക്ക് അത്രക്ക് അഹങ്കാരവും പുച്ഛവും വന്നത്!

കാര്യങ്ങളുടെ കിടപ്പുവശം കേട്ടപ്പോൾ എന്റെ കിളി മൊത്തത്തിൽ പറന്നുപോയി. എന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമാണ് ഇപ്പോൾ സുമനൻ തന്നുകൊണ്ടിരിക്കുന്നത്. ഇവനെ എങ്ങനെയെങ്കിലും സോപ്പിട്ട് നിർത്തിയാൽ മാത്രമേ എന്റെ പൊണ്ടാട്ടിയെപ്പറ്റിയുള്ള ബാക്കി രഹസ്യങ്ങളും എനിക്ക് മനസ്സിലാക്കാൻ കഴിയൂ!

"എടാ സുമനാ... അപ്പൊ ഇവരെ കൊ... കൊ... കൊല്ലാൻ വല്ല വഴിയുമുണ്ടോ?"

വിക്കി വിക്കി വളരെ പതുക്കെ, കിരൺ കേൾക്കാത്ത ശബ്ദത്തിൽ ഞാൻ അവനോട് ചോദിച്ചു.

എന്റെയാ ചോദ്യം കേട്ടതും സുമന നാരായണന്റെ മുഖത്തെ ആ പ്രൊഫസർ ഭാവം പെട്ടെന്നങ്ങ് മാറി. അവൻ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട്, ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ തനി ഒരു ലോക്കൽ ഗുണ്ടയെപ്പോലെ പറഞ്ഞു:

"പൊന്നുമോനെ... നിന്നെക്കൊണ്ടൊന്നും കൂട്ടിയാകൂടില്ല!"

അതുവരെ ഫോണിൽ നോക്കിയിരുന്ന കിരൺ ഇതുകേട്ടതും ഞെട്ടിത്തരിച്ചു തലയുയർത്തി. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത, എപ്പോഴും ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സുമന നാരായണൻ പെട്ടെന്ന് ഒരു കൊടും ലോക്കൽ കച്ചറയായത് കണ്ട് ഞാനും കിരണും അവനെത്തന്നെ വായും പൊളിച്ച് നോക്കിയിരുന്നു.

ഞങ്ങളുടെ ആ നോട്ടം കണ്ടപ്പോഴാണ് അവന് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്.

💬 Comments

View all comments