0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

എന്ന് അനു നേരത്തെ തന്നെ പറഞ്ഞിരുന്നു. അവൾ ഇല്ലാത്തതുകൊണ്ട് അവനെയും അവർക്കൊണ്ടുപോയില്ല...

ശനിയാഴ്ച രാവിലെ തന്നെ വീട്ടുകാർ എല്ലാവരും കൂടി വണ്ടിയിൽ കയറി പോയി. വലിയൊരു വീടിനുള്ളിൽ അഭിയും അവന്റെ പട്ടിണി കിടക്കുന്ന യക്ഷിയും മാത്രം!

പകൽ സമയം മുഴുവൻ അവൻ അവളെ അഭിമുഖീകരിക്കാതെ പരമാവധി മാറി നടന്നു.

അന്ന് രാത്രി.

സമയം പന്ത്രണ്ട് കഴിഞ്ഞിട്ടുണ്ടാകും. അവൻ പതിവുപോലെ ഇലയുടെ ചെറിയൊരു കഷ്ണം ഉപയോഗിച്ചു. ലഹരി തലയ്ക്ക് പിടിച്ച ആ വലിയ ധൈര്യത്തിൽ കോണിപ്പടികൾ കയറി അവൻ റൂമിലേക്ക് നടന്നു.

വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ അഭിയുടെ നെഞ്ചിടിപ്പൊന്ന് നിലച്ചു!

കട്ടിലിൽ, ഉറങ്ങാതെ അവനെയും കാത്ത് അനു ഇരിപ്പുണ്ടായിരുന്നു! കുറച്ചു ദിവസമായി ചോര കിട്ടാതെ തീർത്തും അവശയായെങ്കിലും, അവളുടെ ആ ഇരിപ്പിൽ ഒരുതരം വന്യതയുണ്ടായിരുന്നു.

ആ കണ്ണുകളിൽ അവനെ കീറിമുറിച്ച് സത്യം അറിയാനുള്ള വല്ലാത്തൊരു വാശി തിളങ്ങുന്നുണ്ടായിരുന്നു.

ഇത്രയും ദിവസം അവന്റെ മാറ്റത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് അവൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ മറ്റാരുമില്ലാത്ത ഈ രാത്രി, അവനെ ചോദ്യം ചെയ്യാൻ... തന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ അവൾ കരുതിക്കൂട്ടി കാത്തിരിക്കുകയാണെന്ന് അവന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി.

വാതിൽപ്പടിയിൽ തന്നെ ഒരു നിമിഷം അവൻ തറഞ്ഞു നിന്നുപോയി. രണ്ടും കൽപ്പിച്ച് അവൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്!

*******************

വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറിയതും എന്റെ നോട്ടം അവനിൽ തന്നെയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി എന്റെ ദാഹവും ഉറക്കവും കെടുത്തിയ ആ വൃത്തികെട്ട ഗന്ധം വീണ്ടും എന്റെ മൂക്കിലേക്ക് തുളച്ചുകയറി.

അവന്റെ ആ വരവ് കണ്ടാൽ എന്തോ വലിയ ലോകം

💬 Comments

View all comments