0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

കീഴടക്കിയ പോലെയുണ്ട്. കണ്ണിലൊരു വല്ലാത്ത തിളക്കവും മുഖത്തൊരു അഹങ്കാരവും.

പക്ഷേ എന്റെ കണ്ണുകൾക്ക് മുൻപിൽ അതൊരു വെറും അഭിനയം മാത്രമാണെന്ന് എനിക്കറിയാമായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസമായി അവൻ എന്തോ ഒരു ലഹരിയിലാണ് ജീവിക്കുന്നത്. ആ ലഹരിയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ അവന്റെ ചോരയെ ഒരു വിഷം പോലെ മാറ്റിത്തീർത്തത്.

ഞാൻ കട്ടിലിൽ നിന്നും പതുക്കെ എഴുന്നേറ്റു.

ദിവസങ്ങളായി ചോര കിട്ടാത്തതുകൊണ്ട് എന്റെ ശരീരത്തിൽ പഴയ ആ ഊർജ്ജമില്ലായിരുന്നു.

സകല സന്ധികളും വേദനിക്കുന്നുണ്ട്. ഒരു വെറും മനുഷ്യന്റെ മുന്നിൽ ഇത്രയും ദുർബലയായി നിൽക്കേണ്ടി വന്നല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി.

എങ്കിലും എന്റെ മുഖത്ത് ഞാൻ അത് പുറത്തുകാണിച്ചില്ല.

വളരെ സാവധാനം ഞാൻ അവന്റെ അടുത്തേക്ക് നടന്നു. എന്റെ ഓരോ ചുവടിലും അവനിലെ ആ കൃത്രിമമായ ധൈര്യം ചോർന്നുപോകുന്നത് ഞാൻ നോക്കിക്കണ്ടു.

എന്റെ നോട്ടം നേരിടാൻ കഴിയാതെ അവൻ വാതിൽപ്പടിയിൽ തന്നെ ഒരു നിമിഷം തറഞ്ഞു നിന്നുപോയി.

"എന്താടാ നീ നിന്റെ ശരീരത്തോട് ചെയ്തു വെച്ചിരിക്കുന്നത്?"

എന്റെ ശബ്ദം താഴ്ന്നതായിരുന്നു....

ആ ചോദ്യം കേട്ടതും പെട്ടെന്നവനൊന്ന് ഞെട്ടിവിറച്ചു. കുറച്ചു ദിവസമായി അവൻ ഇട്ടുനടന്നിരുന്ന ആ സിംഹത്തിന്റെ തോൽ അഴിഞ്ഞുവീണു. ആ പഴയ പേടിത്തൊണ്ടനായി അവൻ എന്റെ മുന്നിൽ നിന്നു പരുങ്ങാൻ തുടങ്ങി.

"എ... എന്ത്? ഞാ... ഞാനൊന്നും ചെയ്തില്ലല്ലോ അ... അനു..."

തൊണ്ടയിൽ കുരുങ്ങിയ ഉമിനീർ കഷ്ടപ്പെട്ട് ഇറക്കിക്കൊണ്ട് അവൻ വിക്കി വിക്കി പറഞ്ഞു.

"നുണ പറയരുത് അഭി!"

ഞാൻ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് എന്റെ മുഖത്തേക്ക് വലിച്ചടുപ്പിച്ചു.

അവൻ പേടിച്ച്

💬 Comments

View all comments