0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

കണ്ണുകൾ ഇറുക്കിയടച്ചു. എന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ടാകണം. ദാഹം കൊണ്ട് വരണ്ട എന്റെ ചുണ്ടുകൾക്കിടയിലൂടെ ആ കൂർത്ത പല്ലുകൾ പുറത്തേക്ക് വരുന്നത് അവൻ പാളി നോക്കുന്നുണ്ടായിരിക്കണം...

"നിന്റെ ചോരയിലെ ആ മാറ്റം... നിന്റെ ശരീരത്തിൽ നിന്നുള്ള ഈ വൃത്തികെട്ട ഗന്ധം... ഇതൊന്നും വെറുതെയുണ്ടായതല്ല എന്ന് എനിക്കറിയാം. കഴിഞ്ഞ ഒരാഴ്ചയായി നീ എന്തോ ഉപയോഗിക്കുന്നുണ്ട്. അതെന്താണെന്ന് എനിക്കിന്ന് അറിഞ്ഞേ തീരൂ!"

ഞാൻ പല്ലിറുമ്മി.

എന്റെ പിടുത്തത്തിൽ അവന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൻ എന്റെ കൈത്തണ്ടയിൽ പിടിച്ചു മാറ്റാൻ ശ്രമിച്ചു.

എന്റെ പിടുത്തം വല്ലാതെ മുറുകിയിരുന്നു.

വിറയ്ക്കുന്ന ആ കൈകൾക്ക് എന്റെ പിടി വിടുവിക്കാനുള്ള യാതൊരു ശക്തിയുമില്ലായിരുന്നു. അവന്റെ മുഖം വിയർപ്പിൽ കുളിക്കുന്നതും, കണ്ണുകൾ പുറത്തേക്ക് തള്ളുന്നതും ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ജീവവായുവിനായി അവന്റെ നെഞ്ച് വല്ലാതെ പിടയുന്നുണ്ടായിരുന്നു. ശരിക്കും അവൻ ശ്വാസമെടുക്കാൻ പാടുപെടുകയാണ്!

അത് കണ്ടതും എന്റെ ഉള്ളിലൊന്ന് പിടഞ്ഞു. എത്രയൊക്കെ ദേഷ്യം വന്നാലും ഇവന്റെ കാര്യത്തിൽ എനിക്ക് എപ്പോഴും സംഭവിക്കാറുള്ള ആ വല്ലാത്തൊരു മനമാറ്റം ഈ നിമിഷവും എന്നെ തോൽപ്പിച്ചു. എന്റെ വിശപ്പിനേക്കാളും, എന്റെ അഹങ്കാരത്തേക്കാളും എത്രയോ വലുതായിരുന്നു എനിക്ക് ഇവനോടുള്ള ആ ഒരിത്... വെറുമൊരു ഇരയോട് ഒരിക്കലും തോന്നാൻ പാടില്ലാത്ത വല്ലാത്തൊരു പൊസസീവ്നെസ്സ്!

അവന് വേദനിക്കുന്നത് കാണാൻ എന്റെ ഉള്ളിലെ വാമ്പയറിന് പോലും എന്തുകൊണ്ടോ കഴിയുമായിരുന്നില്ല.

ഒരു നിമിഷം എന്റെ കണ്ണുകളിലെ ചുവപ്പ് നിറം മങ്ങി. അറിയാതെ തന്നെ ഞാൻ അവന്റെ കഴുത്തിലെ പിടുത്തം പതുക്കെ അയച്ചു. പിന്നെ പൂർണ്ണമായും എന്റെ കൈകൾ പിൻവലിച്ചു....

പിടിവിട്ടതും അവൻ വലിയൊരു ശബ്ദത്തോടെ

💬 Comments

View all comments