0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

ചുമച്ചുകൊണ്ട് താഴേക്ക് ഊർന്ന് ഭിത്തിയിലേക്ക് ചാരി. കഴുത്തിൽ ഇരുകൈകളും ചേർത്തുപിടിച്ച്, വാ പിളർന്ന് അവൻ വല്ലാത്തൊരാർത്തിയോടെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. മരണത്തെ മുഖാമുഖം കണ്ടവന്റെ ആ വെപ്രാളവും, ജീവൻ തിരികെ കിട്ടിയപ്പോഴുള്ള അവന്റെ ആ വലിയ കിതപ്പും ഞാൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, കണ്ണെടുക്കാതെ നോക്കി നിന്നു.

ഭയം കൊണ്ട് വിറയ്ക്കുന്ന അവനെത്തന്നെ നോക്കി നിൽക്കുമ്പോൾ, എങ്ങനെയെങ്കിലും ഈ രഹസ്യം അവനിൽ നിന്നും പുറത്തുകൊണ്ടുവരണം എന്ന വാശി എന്റെ ഉള്ളിൽ ഒന്നുകൂടി ശക്തമാവുകയായിരുന്നു.

പക്ഷേ, കാര്യങ്ങൾ ഞാൻ വിചാരിക്കുന്നതിനും അപ്പുറത്തേക്ക് കൈവിട്ടു പോകുന്നതുപോലെ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ദിവസങ്ങളായുള്ള പട്ടിണി കാരണം എന്റെ ശരീരം വല്ലാതെ തളരുകയാണ്.

ഞരമ്പുകളിലെ ചോര വറ്റി വരണ്ടതുപോലെ, ശരീരത്തിലെ സന്ധികളിൽ ഓരോന്നിലും ആയിരം സൂചികൾ ഒന്നിച്ചു കുത്തിയിറക്കുന്നതുപോലെയുള്ള വല്ലാത്തൊരു വേദന എന്നെ കാർന്നു തിന്നുകയാണ്.

എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു ഗതികേട് ഞാൻ അനുഭവിച്ചിട്ടില്ല. ഇന്ന് എങ്ങനെയെങ്കിലും കുറച്ചു ചോര കിട്ടിയില്ലെങ്കിൽ എന്റെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല. അത്രത്തോളം ഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് എന്റെ ശരീരം ഇപ്പോൾ കടന്നുപോകുന്നത്. ആ ഒരു ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി.

എന്റെ ഈ ശാരീരികമായ അസ്വസ്ഥതകൾക്കിടയിലാണ് ഞാൻ അവനിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയത്. എന്റെ പിടിവിട്ടതിന്റെ ആശ്വാസത്തിൽ ശ്വാസം ആഞ്ഞുവലിച്ച് ഭിത്തിയിലേക്ക് ചാരിയിരിക്കുന്ന എന്റെ അഭി... അവൻ ശബ്ദമുണ്ടാക്കാതെ വിതുമ്മി കരയുകയായിരുന്നു! ശ്വാസത്തിനായി നെഞ്ച് പിടയുന്നതിനിടയിലും അവന്റെ അടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഭയം കൊണ്ടും വേദന കൊണ്ടും അവന്റെ ചുണ്ടുകൾ വല്ലാതെ വിറയ്ക്കുന്നത് ഞാൻ നോക്കിക്കണ്ടു.

എന്നെ

💬 Comments

View all comments