Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]
ചേർത്തുപിടിക്കാനും ആ കണ്ണുനീർ തുടച്ചുമാറ്റാനുമായി ഞാൻ അറിയാതെ തന്നെ എന്റെ വലതുകൈ പതുക്കെ അവന് നേരെ നീട്ടി. എന്റെ നീളമുള്ള വിരലുകൾ കൊണ്ട് അവന്റെ താടിയിൽ മൃദുവായി സ്പർശിച്ച്, താഴേക്ക് കുനിഞ്ഞിരിക്കുന്ന ആ മുഖം ഒന്ന് ഉയർത്താനായിരുന്നു ഞാൻ ശ്രമിച്ചത്.
ഭയന്നുവിറയ്ക്കുന്ന അവന് എന്റെ സ്പർശനം ഒരൽപ്പം ആശ്വാസമാകുമെന്ന് ഞാൻ വെറുതെ മോഹിച്ചു.
എന്നാൽ എന്റെ വിരൽത്തുമ്പുകൾ അവന്റെ ചർമ്മത്തിൽ തൊട്ടതും... ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് അവിടെ സംഭവിച്ചത്. പെട്ടെന്ന് ഒരു ഞെട്ടലോടെ, സർവ്വ ശക്തിയുമെടുത്ത് അവൻ എന്റെ കൈ തട്ടിമാറ്റി!
നിശബ്ദമായ ആ മുറിയിൽ ആ തട്ടിമാറ്റലിന്റെ ശബ്ദം വല്ലാതെ മുഴങ്ങിക്കേട്ടു. പകപ്പോടെയും അതിലേറെ ഹൃദയം നുറുങ്ങുന്ന വേദനയോടെയും ഞാൻ അവനെത്തന്നെ നോക്കി തറഞ്ഞുപോയി...
എന്റെ കൈ തട്ടിമാറ്റിയ ശേഷം, ഭയത്തിന് പകരം വല്ലാത്തൊരു വെറുപ്പോടെയും സങ്കടത്തോടെയുമാണ് അവൻ എന്നെ നോക്കിയത്. അവന്റെ ആ നോട്ടം എന്റെ ഹൃദയത്തിൽ ഒരു കൂർത്ത കത്തി കുത്തിയിറക്കുന്നതുപോലെയായിരുന്നു.
മുറിയിലെ ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവൻ സംസാരിക്കാൻ തുടങ്ങി. ഇത്രയും കാലം അവൻ തന്റെ ഉള്ളിലൊതുക്കിയ സങ്കടങ്ങളെല്ലാം ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കുകയായിരുന്നു.
"എന്തിനാടി... എന്തിനാ നീ എന്നോടിങ്ങനെയൊക്കെ ചെയ്യുന്നത്...?"
അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
"ഇത്രയും കാലം നീ എന്നോട് എന്തൊക്കെയാ ചെയ്തു കൂട്ടിയത്? ദിവസവും രാത്രിയായാൽ ഒരു മൃഗത്തെപ്പോലെ എന്റെ കഴുത്തിലേക്ക് കടിച്ചു കീറാൻ വരുമ്പോൾ നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എനിക്ക് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന്? എന്റെ സമ്മതം പോലുമില്ലാതെ, എന്റെ ശരീരത്തിലെ ചോര ഓരോ തുള്ളിയായി ഊറ്റിക്കുടിക്കുമ്പോൾ നിനക്കെപ്പോഴെങ്കിലും എന്നോടിത്തിരി അനുകമ്പയും ദയയും കാണിക്കാമായിരുന്നില്ലേ?"
അവന്റെ വാക്കുകൾ
💬 Comments
View all comments