0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

എന്റെ മുഖത്തേറ്റ കനത്ത പ്രഹരങ്ങളായിരുന്നു. ഞാൻ ഒരക്ഷരം മിണ്ടാനാവാതെ, കുറ്റബോധത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി തറഞ്ഞിരുന്നുപോയി.

"ഒരു സാധാരണ മനുഷ്യനായ ഞാൻ നിന്റെ മുന്നിൽ എത്രത്തോളം നിസ്സഹായനായിരുന്നു എന്ന് നിനക്കറിയാമോ? ഒന്നു പ്രതികരിക്കാൻ പോലുമുള്ള ശക്തിയില്ലാതെ, ഓരോ ദിവസവും മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന എന്റെ ഗതികേട് നീ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? ഞാൻ ചോര വാർന്നു കിടക്കുമ്പോൾ, എന്റെ ആ നിസ്സഹായവസ്ഥ നീ ശരിക്കും ആസ്വദിക്കുകയായിരുന്നില്ലേ?"

അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു.

"എന്നെ നിന്റെ വിശപ്പകറ്റാനുള്ള വെറുമൊരു ഇരയായിട്ട് മാത്രം കണ്ടിരുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു അനു നീ എന്നെ വിവാഹം കഴിച്ചത്? ഒരു നല്ല കുടുംബം, സ്നേഹിക്കുന്ന ഭാര്യ... അങ്ങനെ ഒരുപാട് വലിയ മോഹങ്ങൾ എനിക്ക് തന്നിട്ട് അവസാനം എന്തിനാടി എന്റെ ജീവിതം നീ ഇങ്ങനെ നശിപ്പിച്ചത്?"

അവന്റെ വാക്കുകളിൽ അത്രത്തോളം വേദനയും നിരാശയുമുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം പറയാൻ കഴിയാതെ ഞാൻ തലതാഴ്ത്തി.

എന്നാൽ അടുത്ത നിമിഷം, അവന്റെ ആ സങ്കടം പെട്ടെന്ന് വല്ലാത്തൊരു ദേഷ്യത്തിന് വഴിമാറുന്നത് ഞാൻ കണ്ടു. കണ്ണീരണിഞ്ഞ അവന്റെ കണ്ണുകളിൽ എന്നോടുള്ള പക ആളിക്കത്തി. ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് അവൻ പെട്ടെന്ന് ഭിത്തിയിൽ നിന്നും മുന്നോട്ടാഞ്ഞ് തന്റെ പാന്റിന്റെ പോക്കറ്റിലേക്ക് കൈയിട്ടു. അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാവാതെ ഞാൻ പകച്ചു നോക്കി നിന്നു.

പോക്കറ്റിൽ നിന്നും അവൻ തന്റെ പേഴ്സ് പുറത്തെടുത്തു. വിറയ്ക്കുന്ന കൈകളോടെ, എന്നാൽ വല്ലാത്തൊരു വാശിയിൽ അവൻ അതിലെ അറ വലിച്ചു തുറന്നു. അതിൽ നിന്നും ഉണങ്ങിയ ഇല പോലെയുള്ള എന്തോ ഒരു സാധനം അവൻ പുറത്തേക്കെടുത്തു.

💬 Comments

View all comments