Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]
'ഇതെന്ത് കിണ്ടി...?...ആഹാ ചോരയാണോ..!'
"അയ്യോ... ചോര!"
വലിയൊരു ഞെട്ടലോടെ അവൻ പിടഞ്ഞെഴുന്നേറ്റു. തനിക്ക് എവിടെയാ മുറിവേറ്റത് എന്ന് അറിയാൻ ഒരു വെപ്രാളത്തിൽ സ്വന്തം ശരീരമാസകലം അവൻ തപ്പിനോക്കി. നെഞ്ചിലും വയറ്റിലും കാലിലുമൊക്കെ മാറിമാറി നോക്കി, എവിടെയും ഒരു പോറൽ പോലുമില്ല! പിന്നെ ഇത് ആരുടെ ചോരയാ? അവൻ സംശയത്തോടെ താഴേക്ക് നോക്കി.
തറയിലാകെ ചോര പരന്നൊഴുകിയിട്ടുണ്ട്. ആ ചോരപ്പാടുകളെ പിന്തുടർന്ന് അവൻ നോട്ടം പതുക്കെ മുന്നോട്ട് നീക്കി.
ദേ കിടക്കുന്നു! വെട്ടിയിട്ട വാഴത്തണ്ടുപോലെ തന്റെ ഭാര്യ തറയിൽ മലർന്നടിച്ച്...!
"അയ്യോ...!"
എന്ന് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് മുട്ടുകുത്തിയിരുന്നു.
"എടീ... എടീ എഴുന്നേൽക്ക്..."
എന്ന് പറഞ്ഞ് അവളെ തട്ടിവിളിക്കാൻ ശ്രമിച്ചു. അപ്പോഴാണ് അവളുടെ തലയുടെ പുറകിൽ നിന്നും തറയിലേക്ക് ഒഴുകിയിറങ്ങിയ ആ കട്ടച്ചോര അവൻ കണ്ടത്. ഭയം കൊണ്ട് അവൻ വായ് പൊത്തിപ്പോയി. അവനെപ്പോഴും വിറപ്പിച്ചു നിർത്തിയിരുന്നവൾ, ഇതാദ്യമായിട്ടാണ് യാതൊരു അനക്കവുമില്ലാതെ ഇങ്ങനെ ഒരു അവസ്ഥയിൽ അവന്റെ കൺമുന്നിൽ കിടക്കുന്നത്.
പെട്ടെന്നവന്റെ തലയിൽ ഒരു വലിയ ഡൗട്ടടിച്ചു.
'ഇനിയിപ്പോ എന്റെ ചോര കിട്ടാൻ വേണ്ടി യക്ഷി വല്ല നാടകവും കളിക്കുകയാണോ? ഒരുപക്ഷെ ബോധംകെട്ടതുപോലെ കിടന്നിട്ട്, ഞാൻ അടുത്ത് ചെല്ലുമ്പോൾ എന്റെ കഴുത്തിൽ കേറി പിടിക്കാനുള്ള വല്ല സൈക്കോളജിക്കൽ മൂവ് ആണെങ്കിലോ?'
അതൊന്ന് കൺഫോം ചെയ്യാൻ വേണ്ടി അവൻ അവളുടെ വെളുത്തു തുടുത്ത ആ കവിളിലേക്ക് നോക്കി. എന്നിട്ട് ഒരു ദീർഘശ്വാസം എടുത്ത്, വലതുകൈ വീശി കവിളിൽ നോക്കി ഒറ്റയടി!
അടിച്ചിട്ട് അവൻ ശ്വാസം അടക്കിപ്പിടിച്ച് കുറച്ചു സെക്കൻഡ് വെയിറ്റ് ചെയ്തു നോക്കി. അവളിൽ നിന്നും ഒരു
💬 Comments
View all comments