Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]
പ്രതികരണവുമില്ല!
'ഏയ്യ്... അഭിനയമാകാൻ ചാൻസില്ല. അങ്ങനെ അഭിനയിക്കുന്നതായിരുന്നെങ്കിൽ എന്റെ ഈ അടിയോടുകൂടി അവളെന്നെ എടുത്ത് പരലോകത്തേക്ക് അയക്കേണ്ട ടൈം കഴിഞ്ഞു! ഇതിപ്പോ ശരിക്കും ബോധം പോയത് തന്നെയാണോ അതോ ഇനി ചത്തോ?.'
'എന്നാലും ഇതെങ്ങനെ സംഭവിച്ചു?' അവൻ തലയ്ക്ക് കൈകൊടുത്തു. തല പുകഞ്ഞ് അവൻ ചിന്തിക്കാൻ തുടങ്ങി. താൻ ആ ഇല മൊത്തത്തിൽ വിഴുങ്ങിയത് അവന് ഓർമ്മവന്നു. പിന്നെ ശരീരത്തിൽ കയറിയ ആ വലിയ ചൂട്... അവൾ തന്നെ തടയാൻ വന്നത്... താൻ ഒറ്റത്തള്ളൽ തള്ളിയത്... അവളുടെ തല പോയി ഭിത്തിയിലെ മേശയിൽ ഇടിച്ചത്...
കാര്യങ്ങൾ ഓരോന്നായി ഒരു സിനിമാ റീൽ പോലെ അവന്റെ ഓർമ്മയിലേക്ക് ഓടിയെത്തി. താൻ ചെയ്ത അബദ്ധത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ അഭിമന്യു, ഇനി എന്ത് ചെയ്യണമെന്നറിയാതെ ആ അടച്ചിട്ട മുറിക്കുള്ളിൽ ഭയംകൊണ്ട് വിറങ്ങലിച്ച് നിന്നുപോയി
തറയിൽ ബോധംകെട്ടു കിടക്കുന്ന അനുവിനെ നോക്കി അഭിയുടെ തലച്ചോർ വല്ലാത്തൊരു സ്പീഡിൽ പ്രവർത്തിക്കാൻ തുടങ്ങി. ആ നിമിഷം അവന് ശരിക്കും വട്ടാകുന്ന അവസ്ഥയായിരുന്നു.
'ഇനിയിപ്പോ ഞാൻ എന്ത് ചെയ്യും? വീട്ടിലാണെങ്കിൽ വേറെ ആരുമില്ല. ഇവളെ എടുത്ത് പറമ്പിൽ എവിടെയെങ്കിലും ഒരു കുഴിയെടുത്ത് മൂടിയാലോ? ഏയ്യ്... അത് വേണ്ട. അമ്മയ്ക്ക് ഈ ചെടി നടുന്ന അസുഖമുണ്ട്. രാവിലെ എഴുന്നേറ്റാൽ പിന്നെ കൈക്കോട്ടും പിടിച്ച് ഓരോ പൂവിനും ചെടിക്കും കുഴിയെടുക്കാൻ ഇറങ്ങും. ചിലപ്പോ അമ്മ ആദ്യം കുഴിച്ചെടുക്കുന്നത് ഇവളുടെ തലയായിരിക്കും!'
അവന്റെ ചിന്തകൾ അടുത്ത പ്ലാനിലേക്ക് മാറി.
'പിന്നെ എന്ത് ചെയ്യും? എവിടെയെങ്കിലും കൺസ്ട്രക്ഷൻ നടക്കുന്ന വലിയ ബിൽഡിങ്ങിന്റെ തറയിൽ കൊണ്ടുപോയി കുഴിച്ചിട്ടാലോ? ജോർജ്ജുകുട്ടി മോഡൽ! ഏയ്യ്... അതൊക്കെ സിനിമയിൽ
💬 Comments
View all comments