0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

മാത്രമേ വർക്കൗട്ട് ആവൂ. അതിലും നല്ലത് ഇവളെ എണ്ണയൊഴിച്ച് കത്തിച്ചു കളയുന്നതല്ലേ?'

പെട്ടെന്ന് അവന് തന്നെ തന്റെ ചിന്തകളോട് വല്ലാത്തൊരു ഭയം തോന്നി.

'ദൈവമേ... ഞാൻ ഇതെന്തൊക്കെയാ ഈ ആലോചിക്കുന്നത്? കൊടും ക്രിമിനലുകൾ പോലും ചിന്തിക്കാത്ത കാര്യങ്ങളാണല്ലോ ഈ സിറ്റുവേഷനിൽ എന്റെ തലയിൽ വരുന്നത്! നാളെ രാവിലെ ഹോസ്പിറ്റലിൽ നിന്നോ വീട്ടിൽ നിന്നോ ഇവളെ എവിടെ എന്ന് ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും?

മേശയിൽ തട്ടി വീണ് ചത്തെന്നോ?'

അപ്പോഴാണ് വലിയൊരു സംശയം അവന്റെ തലയിൽ ഉദിച്ചത്.

'അല്ല... ഇവൾ ശരിക്കും ചത്തോ?'

അത് ഉറപ്പിക്കാൻ അവൻ വേഗം അവളുടെ അടുത്തേക്ക് ഇരുന്നു. സിനിമയിൽ ഡോക്ടർമാർ നോക്കുന്നതുപോലെ അവൻ അവളുടെ വലതുകൈ എടുത്തു പിടിച്ച് നാഡിമിടിപ്പ് നോക്കാൻ തുടങ്ങി. പൊട്ടൻ ഇരുട്ടത്ത് തപ്പുന്നതുപോലെ അവൻ ആ കയ്യിൽ ഞരമ്പ് തപ്പി നടക്കുകയാണ്!

തള്ളവിരൽ കൊണ്ടും ചൂണ്ടുവിരൽ കൊണ്ടും മാറിമാറി പലയിടത്തും അമർത്തി നോക്കി. അപ്പോഴാണ് വളരെ നേർത്ത ഒരു ചെറിയ അനക്കം അവന്റെ വിരൽത്തുമ്പിൽ തട്ടിയത്.

'ഇനിയിപ്പോ എന്റെ ടെൻഷൻ കാരണം എന്റെ സ്വന്തം ഞരമ്പ് പിടയ്ക്കുന്നതാണോ ഈ അറിയുന്നത്?'

അവന് വീണ്ടും സംശയമായി.

സംഗതി ഒന്നുകൂടി ഉറപ്പിക്കാൻ അവൻ വേഗം കുനിഞ്ഞ് തന്റെ വലത്തെ ചെവി അവളുടെ നെഞ്ചിലേക്ക് വെച്ചു.

വെപ്രാളത്തിൽ കൊണ്ടുപോയി വെച്ചത് കറക്റ്റ് അവളുടെ മുലയുടെ മുകളിലായിരുന്നു! ഒരു നിമിഷം അവൻ അവിടെയൊന്ന് സ്റ്റക്ക് ആയി.

'അല്ല... ഹൃദയം ഇത്തിരി കൂടി മുകളിലല്ലേ...'

എന്ന് പിറുപിറുത്തുകൊണ്ട്, അവൻ തല പതുക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൃത്യം ഹൃദയത്തിന്റെ ഭാഗത്തേക്ക് തന്നെ വെച്ചു.

💬 Comments

View all comments