Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]
കണ്ണുകളടച്ച്, സ്വന്തം ശ്വാസം വരെ അടക്കിപ്പിടിച്ച് അവൻ കാതോർത്തു. വളരെ നേർത്തൊരു ശബ്ദത്തിൽ... മിടിപ്പുകൾക്കിടയിൽ വലിയ ഗ്യാപ്പ് ഇട്ട് പതുക്കെ ഒരു ശബ്ദം...
ആ ചെറിയ ശബ്ദം കേട്ടതും അഭിയുടെ ശ്വാസം നേരെ വീണു. തലയിൽ ഇരുന്ന ആ വലിയ ഭാരം ഒറ്റയടിക്ക് ഇറക്കിവെച്ചതുപോലെയുള്ള വല്ലാത്തൊരു സമാധാനം അവനിൽ നിറഞ്ഞു!
'ഹാവൂ... ചത്തിട്ടില്ല!'
ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അവൻ ഒരു വലിയ ദീർഘശ്വാസം പുറത്തേക്ക് വിട്ടു.
ജീവനുണ്ടെന്ന് ഉറപ്പായതിന്റെ വലിയൊരു ആശ്വാസത്തിൽ അവളുടെ നെഞ്ചിൽ നിന്നും കാതുകൾ മാറ്റിയ അഭിയുടെ നോട്ടം വീണ്ടും ആ തറയിലേക്കാണ് പോയത്.
തലയ്ക്ക് പിന്നിൽ നിന്നും ഒഴുകിയിറങ്ങിയ ചോര, വെളുത്ത ടൈൽസിന് മുകളിൽ അപ്പോഴേക്കും വലിയൊരു ചുവന്ന ചിത്രം വരച്ചിട്ടിരുന്നു!
ആ കട്ടച്ചോര കണ്ടതും അവന് വീണ്ടും തലകറങ്ങാൻ തുടങ്ങി. എത്ര ജീവനുണ്ടെന്ന് പറഞ്ഞാലും ഇത്രയും ചോര പോയാൽ ഒരു വാമ്പയറിനുപോലും പിടിച്ചു നിൽക്കാൻ പറ്റില്ല.
ഇനിയിപ്പോ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ തന്നെ ആരെ വിളിക്കും? എന്ത് പറയും? അവന്റെ ചിന്തകൾ വീണ്ടും വഴിമുട്ടി.
എന്നാൽ തറയിൽ പരന്നൊഴുകുന്ന ആ ചോരയിലേക്ക് തന്നെ ഭയത്തോടെ നോക്കിയിരുന്ന അവന്റെ തലയിൽ പെട്ടെന്ന് പുതിയൊരു ആശയം മിന്നിമറഞ്ഞു! തന്നെ ഈ വലിയൊരു കുരുക്കിൽ നിന്നും രക്ഷിക്കാൻ പോന്ന ഒരൊറ്റ വഴി!
അവന്റെ ബുദ്ധി ഒരു ശാസ്ത്രജ്ഞന്റേതുപോലെ പ്രവർത്തിക്കാൻ തുടങ്ങി. അനുവിന്റെ ശരീരത്തിന്റെ പ്രത്യേകതകൾ അവന് നന്നായി അറിയാമായിരുന്നു. മുമ്പ് പല തവണ അവൾക്കുണ്ടായ വലിയ മുറിവുകൾ പോലും യാതൊരു മരുന്നിന്റെയും സഹായമില്ലാതെ നിമിഷനേരം കൊണ്ട് തനിയെ ഉണങ്ങുന്നത് അവൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. അവളുടെ ആ അസാധാരണമായ
💬 Comments
View all comments