Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]
ശരീരത്തിന് സ്വയം ഭേദമാക്കാനുള്ള അപാരമായ കഴിവുണ്ട്.
അതിപ്പോൾ തല പൊട്ടിയാലും ശരി, ബോധം വന്നാൽ സ്വന്തം കാര്യം നോക്കാൻ അവൾക്കറിയാം!
പക്ഷേ അതിനൊരൊറ്റ പ്രശ്നം മാത്രമേയുള്ളൂ... ആ മുറിവുണക്കാൻ അവളുടെ ശരീരത്തിന് വലിയൊരു ഊർജ്ജം ആവശ്യമാണ്.
ദിവസങ്ങളായി പട്ടിണി കിടക്കുന്നതുകൊണ്ടും, ഇപ്പോൾ ഇത്രയും ചോര വാർന്നുപോയതുകൊണ്ടും ആ സിസ്റ്റം മൊത്തത്തിൽ ഡെഡ് ആയി കിടക്കുകയാണ്. എങ്ങനെയെങ്കിലും അതൊന്ന് ഓൺ ആക്കി കൊടുത്താൽ മാത്രം മതി, ബാക്കി റിപ്പയറിങ് പണികളൊക്കെ അവളുടെ ശരീരം തന്നെ യാന്ത്രികമായി ചെയ്തോളും!
ആ സിസ്റ്റം ഓൺ ആക്കാനുള്ള ഏക ഇന്ധനം എന്താണെന്ന് അവന് നന്നായി അറിയാം... ചോര! ഇത്രയും കാലം അവൾക്ക് ഊർജ്ജം നൽകിയിരുന്ന, അവൾ ഏറ്റവും കൂടുതൽ കൊതിച്ചിരുന്ന തന്റെ സ്വന്തം ചോര!
'അതെ... ചോര! തറയിൽ ശവം പോലെ കിടക്കുന്ന ഇവളുടെ വായിലേക്ക് എന്റെ ചോര ഞാൻ ഇറ്റിച്ചുകൊടുക്കും. അത് അവളുടെ തൊണ്ടക്കുഴിയിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ തീർച്ചയായും ആ ശരീരത്തിന് ജീവൻ വെച്ച് തുടങ്ങും.'
അവൻ മനസ്സിൽ ഉറപ്പിച്ചു.
തന്റെ ചോര ഇപ്പോൾ അവൾക്ക് വെറുപ്പാണെന്ന് അവനറിയാം. ആ ഉണക്കയിലയുടെ പവർ കാരണം ചോരയ്ക്ക് വലിയൊരു അറപ്പുളവാക്കുന്ന ടേസ്റ്റ് ആയിരിക്കാം. ബോധമുള്ളപ്പോൾ അവൾക്കത് ഇറക്കാൻ കഴിയില്ല. പക്ഷേ അവളിപ്പോൾ അബോധാവസ്ഥയിൽ കിടക്കുകയല്ലേ! വായിൽ ഒഴിച്ചു കൊടുത്താൽ തുപ്പിക്കളയാൻ അവൾക്ക് കഴിയില്ല. ഒരുപക്ഷേ അവൾക്ക് ഇഷ്ടമില്ലാത്ത ടേസ്റ്റ് ആണെങ്കിൽ പോലും, ഉള്ളിൽ ചെന്നാൽ ആ ഇന്ധനം എന്തായാലും പ്രവർത്തിക്കും. രോഗം മാറാൻ വേണ്ടി കയ്പുള്ള കഷായം കുടിക്കുന്നതുപോലെ എന്ന് കരുതിയാൽ മതി!
ബോധം വരുമ്പോൾ വായ്ക്കകത്തെ ടേസ്റ്റ് കാരണം അവളൊന്ന് ഓക്കാനിച്ചേക്കാം,
💬 Comments
View all comments