0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

പൈപ്പ് പൊട്ടിയതുപോലെ കുടുകുടാന്ന് ചോര പുറത്തേക്ക് തെറിക്കുകയാണ്!

​അവൻ ഭയത്തോടെ ആ കാഴ്ചയിലേക്ക് ഉറ്റുനോക്കി. മുറിഞ്ഞ ഞരമ്പിൽ നിന്നും ശക്തിയായി ചീറ്റുന്ന ആ ചൂടുള്ള ദ്രാവകം, നേരെ ചെന്ന് വീഴുന്നത് തറയിൽ കിടക്കുന്ന അനുവിന്റെ പാതി തുറന്ന വായിലേക്കാണ്! അവൾക്ക് ജീവൻ കൊടുക്കാൻ ഒരിറ്റ് ചോരയാണ് അവൻ ഉദ്ദേശിച്ചത്, പക്ഷേ ഇതിപ്പോ ഡാം തുറന്നുവിട്ടതുപോലെയുള്ള ഒഴുക്കാണ്!

​ആ കാഴ്ച കണ്ട് അവനൊരു നിമിഷം ശ്വാസം നിലച്ചുപോയി.

​പതുക്കെ ആ മുറിവിന്റെ ഭീകരമായ എരിവ് തലച്ചോറിലേക്ക് എത്തിയതും, തന്റെ ജീവന്റെ പാതിയാണ് ഈ കുടുകുടാന്ന് ഒഴുകിപ്പോയിക്കൊണ്ടിരിക്കുന്നത് എന്ന് അവന് മനസ്സിലായി.

​"ആാാാാ......."

​സകല നിയന്ത്രണങ്ങളും വിട്ട് അവൻ അലറിക്കരഞ്ഞു. പിന്നെ അവൻ ചുറ്റുമുള്ളതൊന്നും കണ്ടില്ല! തറയിൽ ജീവനുവേണ്ടി പിടയുന്ന അനുവിനെ പോലും മറന്ന്, ആ അടഞ്ഞ മുറിക്കുള്ളിൽ അവൻ വാവിട്ടു നിലവിളിച്ചു!

​"അമ്മേ... ചേച്ച്യേ....അയ്യോ നാട്ടുകാരെ ഓടിവരണേ കൈ മുറിഞ്ഞേ... ചോര... ചോര...!! ആരെങ്കിലും എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോടാ...ആാാാ....!!"

​ഒരു കൊച്ചുകുട്ടിയെപ്പോലെ ആ തറയിലിരുന്ന് അലറിക്കരയുന്ന അഭിയുടെ ശബ്ദം ആ അർദ്ധരാത്രിയിൽ വീടിന്റെ ചുവരുകൾക്കുള്ളിൽ വല്ലാതെ മുഴങ്ങിക്കേട്ടു! കയ്യിലെ മുറിവ് മറുകൈ കൊണ്ട് ഇറുകിപ്പിടിച്ച്, ചോരയിൽ കുളിച്ച ആ തറയിലൂടെ അവൻ ഒരു ഭ്രാന്തനെപ്പോലെ പിടഞ്ഞു!

വാവിട്ടു നിലവിളിച്ചുകൊണ്ടിരുന്ന അഭിയുടെ ശബ്ദം പതുക്കെപ്പതുക്കെ നേർത്തുതുടങ്ങി. മുറിക്കുള്ളിൽ മുഴങ്ങിയിരുന്ന ആ കോലാഹലങ്ങൾ പതിയെ അടങ്ങുകയായിരുന്നു.

മുറിഞ്ഞ ഞരമ്പിലൂടെ ചോര കുതിച്ചൊഴുകിയപ്പോൾ, അവനിലെ ആ ഭ്രാന്തമായ വെപ്രാളവും അവസാനത്തെ ഊർജ്ജവും ചോർന്നുപോയി.

നെറ്റിയിലൂടെയും കഴുത്തിലൂടെയും തണുത്ത വിയർപ്പുകണങ്ങൾ ധാരധാരയായി ഊർന്നിറങ്ങി.

എങ്ങനെയെങ്കിലും ഒന്നുറക്കെ കരഞ്ഞ് ആരെയെങ്കിലും വിളിക്കണമെന്നുണ്ടായിരുന്നു അവന്. പക്ഷേ,

💬 Comments

View all comments