Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]
വല്ലാതെ വരണ്ടുപോയ തൊണ്ടയിൽ നിന്നും ഒരു നേർത്ത ഞരക്കം മാത്രമേ അപ്പോൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നുള്ളൂ.
തലയ്ക്കുള്ളിൽ ഭാരം കൂടിക്കൂടി വന്നു.
കാഴ്ചകൾ വല്ലാതെ മങ്ങാൻ തുടങ്ങിയപ്പോഴാണ്, വിറയ്ക്കുന്ന കണ്ണുകളോടെ അവൻ ഭിത്തിയിലുള്ള ആ വലിയ ക്ലോക്കിലേക്ക് പാളി നോക്കിയത്. ആ മങ്ങിയ കാഴ്ചയിലും അതിലെ സൂചികൾ അവൻ വ്യക്തമായി കണ്ടു... സമയം രാത്രി 1:30 കഴിഞ്ഞിട്ടേയുള്ളൂ! ഇപ്പോഴും അർദ്ധരാത്രി തന്നെയാണ്.
അവന്റെ ഉള്ളൊന്നു പിടഞ്ഞു.
വീട്ടിലാണെങ്കിൽ വേറെ ആരുമില്ല. ഇനി തന്നെ അന്വേഷിച്ച് ആരെങ്കിലും ഈ മുറിയുടെ വാതിൽ തുറന്ന് വരണമെങ്കിൽ നേരം പുലരണം! അതുവരെ പിടിച്ചുനിൽക്കാൻ ഈ ഒഴുകിപ്പോകുന്ന ചോരയോ തന്റെ ശരീരമോ സമ്മതിക്കില്ലെന്ന ഭീകരമായ സത്യം അവൻ തിരിച്ചറിഞ്ഞു. ഏത് ധൈര്യത്തിന്റെ പുറത്താണോ അവൻ സ്വന്തം കൈ മുറിക്കാൻ നിന്നത്, ആ ധൈര്യമൊക്കെ എങ്ങോട്ടോ പോയ്മറഞ്ഞിരുന്നു.
കാലുകൾക്ക് ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ വന്നപ്പോൾ അവൻ പതുക്കെ തറയിലേക്ക് ഊർന്നിറങ്ങി. മങ്ങിയ കണ്ണുകൾക്ക് മുന്നിൽ ഇരുട്ട് പടർന്നു കയറാൻ തുടങ്ങിയ ആ നിമിഷത്തിൽ, അവസാനമായി അവൻ തന്റെ അരികിൽ അനക്കമറ്റ് കിടക്കുന്ന അനുവിനെ നോക്കി. താൻ ഉദ്ദേശിച്ചതിലും എത്രയോ ഇരട്ടി ചോരയാണ് ഇപ്പോൾ അവളുടെ ഉള്ളിലേക്ക് ഒഴുകിച്ചെന്നിരിക്കുന്നത്! ബോധം വരുമ്പോൾ അവൾക്ക് ജീവിക്കാൻ അത് ധാരാളമായിരിക്കും.
ആ അവസാനത്തെ കാഴ്ചയ്ക്കും അപ്പുറത്തേക്ക് വലിയൊരു ഇരുട്ട് അവനെ പൊതിഞ്ഞു. ഒടുവിൽ, തന്റെ ചോര കുടിച്ച് കിടക്കുന്ന പ്രിയതമയുടെ തൊട്ടരികിലേക്ക് തന്നെ അഭിയും പൂർണ്ണമായും ബോധരഹിതനായി വീണു. ആ അടച്ചിട്ട വലിയ മുറിക്കുള്ളിൽ പിന്നെ അവശേഷിച്ചത് ഘടികാരത്തിന്റെ ശബ്ദം മാത്രമായിരുന്നു....)
____________________________________________
(അർദ്ധരാത്രിയുടെ ഇരുട്ടിന് വല്ലാതെ കട്ടി
💬 Comments
View all comments