Chapter Title : ലയനം [പകരക്കാരൻ]
തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അവിടെനിന്നു കോട്ടയത്തേക്കും സംഗതി കുറച്ചു കാര്യമായി രുന്നു. വേണ്ടിയ സമയത്തു ചികിത്സ കിട്ടിയ കൊണ്ടു ജീവനു ആപത്തുണ്ടായില്ല. എങ്കിലും പ്രായമായത് കൊണ്ട് കുറച്ചു ദിവസം ആശുപത്രിയിൽ കിട ത്തണമെന്ന് ഡോക്ടർ പറഞ്ഞത്. ഞങ്ങൾ അങ്ങനെ അവിടെ ഒരു രാത്രി കണ്ണീരും വേദനയുമായി കഴിഞ്ഞുകൂടി. പിറ്റെന്നു രാവിലെ മുതൽ ബന്ധുക്കളും വന്നു തുടങ്ങി.
ഞാൻ സ്കൂളിൽ അത്യാവശ്യ മായി പോയി ചെയ്ത് തീർക്കണ്ട കുറച്ചു വർക്കുകൾ ഉണ്ടായിരുന്നു, പിന്നെ ചേച്ചി യ്ക്കും അമ്മയ്ക്കും മാറി ഉടുക്കാൻ തുണികളും വേണമായിരുന്നു എന്നാൽ രോഗം പൂർണ്ണമായി ഭേദപ്പെടാത്തത് കൊണ്ട് തന്നെ എന്നെ ഒറ്റയ്ക്ക് അയക്കാൻ ചേച്ചി യ്ക്ക് മടിയായിരുന്നു.ഒരു 11 മണിയോടെ ചേച്ചിയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നു അവരുടെ സഹോദരി പുത്രൻ അവിടെ വന്നു, അവനായിരുന്നു ആ വീട്ടിലെ ഇതുപോലുള്ള കാര്യങ്ങൾ ക്ക് ആദ്യം പോവുക,
23 വയസ്സ് കാണും അവനു, ഞങ്ങളുടെ ഫാമിലിയോടു അവനു നല്ല കാര്യമാണ് ചേച്ചി യ്ക്കും അവനെ വിശ്വാസവുമാണ്. അവനെത്തി കാര്യങ്ങൾ എല്ലാം തിരക്കി എല്ലാവർക്കും ഭക്ഷണം എല്ലാം എത്തിച്ചു കൊടുത്തു കുറച്ചു നേരം അവിടെ നിന്നു അച്ഛനെ വാർഡിലേയ്ക്ക് മാറ്റാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു മാറ്റിയിട്ട് ഒരു 3 മണിയോടെ യാത്ര പറഞ്ഞു.
അവൻ വണ്ടിയിൽ വന്നതുകൊണ്ടു ചേച്ചി എന്നോട് അവന്റെ കൂടെ പോകാൻ ആവശ്യപ്പെട്ടു. എന്നിട്ടു നാളെ ഡ്രസ്സ് മറ്റ് ആവശ്യമായ സാധനങ്ങളും എത്തിച്ചു തന്നാൽ മതിയെന്നും പറഞ്ഞു. അവൻ എതിർപ്പൊന്നും പറയാതെ അതനുസരിച്ചു. ഞാനും അവനും കൂടി അവിടെ നിന്നു യാത്ര തിരിച്ചു.
വിമൽ
💬 Comments
View all comments