Chapter Title : ലേഡീസ് ഹോസ്റ്റൽ [ജാൻവി]
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ കൊല്ലത്ത് എത്തിയപ്പോൾ ഞാൻ കമ്പാർട്ട്മെന്റ് നിന്നും ഇറങ്ങി സുഹാന അതാ ട്രെയിനിൽ കയറാൻ കാത്തുനിൽക്കുന്നു. അവൾ എന്റെ അടുത്തേക്ക് വരുന്നതിനു മുൻപ് ഞാൻ അവളുടെ അടുത്തേക്ക് നടന്നു..
എന്തുപറ്റി എന്താ നീ ഇവിടെ ഇറങ്ങിയേ.. വാ നമുക്ക് അവിടെ എവിടെയെങ്കിലും കയറാം. ആ കമ്പാർട്ട്മെന്റിൽ കയറി നമ്മൾ അങ്ങുത്തെത്തുമ്പോഴേക്കും ആകെ അടപ്പൂരും അതിനിതൊക്കെ ഫുൾ ആണല്ലോ.. അതിന് ഇത് ലോക്കൽ കമ്പാർട്ട്മെന്റ് അല്ലേ.. വാടി നമുക്ക് റിസർവേഷൻ കമ്പാർട്ട്മെന്റ് കയറി ബാത്റൂമിന് അരികെ അവിടെ എവിടെയെങ്കിലും നിൽക്കാം.
ഹേയ് അത് ടി ടി ആർ വന്നാൽ പ്രശ്നമാകും കേട്ടോ.. നീയൊന്നും മിണ്ടാതെ വാടി വരുമ്പോൾ നമുക്ക് കാര്യം പറയാം റിസർവേഷൻ ടിക്കറ്റിലോട്ട് മാറ്റിയെടുക്കാം. അങ്ങനെ ഞങ്ങൾ വേഗം കമ്പാർട്ട്മെന്റിലോട്ട് ഓടി കയറി ബാത്റൂമിന് അരികെ നിന്നു.. നേരത്തെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് നിലത്തു വച്ചിരുന്നു അതിന്റെ മുകളിൽ ഇരുന്ന് യാത്ര തുടർന്നു. അങ്ങനെ വലിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടാതെ ട്രെയിൻ എറണാകുളത്തോടടുത്തിരിക്കുന്നു.
ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് എറണാകുളത്തെത്തും. അവിടെ റെയിൽവേ സ്റ്റേഷൻ ട്രെയിൻ നിർത്തിയ സമയം ഒരു ചേച്ചി ട്രെയിൻ കയറി ഞങ്ങളുടെ അടുത്ത് വന്നു നിന്നു അവരെ കണ്ട് സുഹാന അടുത്തേക്ക് തല ചായ്ച്ച് പതുക്കെ എടി പെണ്ണേ ആ ചേച്ചിയും നമ്മളെപ്പോലെ ലോക്കൽ ടിക്കറ്റിലാന്നാ തോന്നുന്നേ..
അല്പം നേരം കഴിഞ്ഞ് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ബോഗികൾക്കുള്ളിൽ നിന്ന് സീറ്റുകൾക്കിടയിലൂടെ വന്ന് ആ ചേച്ചിയുടെ അടുത്ത് വന്ന് നിന്നു. നീ പറഞ്ഞപോലെ അത് ലോക്കൽ ടിക്കറ്റ്
💬 Comments
View all comments