Chapter Title : ലേഡീസ് ഹോസ്റ്റൽ [ജാൻവി]
പിറകെ തന്നെ ഉണ്ട് കേട്ടോ... ചേച്ചിയുടെ അല്പം പിറകിലായി അയാളും. വാ വാ വേഗം വാ.. അവൾ ബാഗും എടുത്ത് വേഗം അങ്ങോട്ട് നടന്നു. ഞങ്ങൾ പുറത്തിറങ്ങി നോക്കി. ആ ചേട്ടനെ കണ്ടുകിട്ടി ചേട്ടൻ കുറച്ചപ്പുറത്തൊരു കടയിലോട്ട് കണ്ണും നട്ടു നിൽപ്പാണ്.
ചേട്ടൻ ശ്രദ്ധിക്കുന്ന ഭാഗത്തേക്കും ഞങ്ങളും ശ്രദ്ധിച്ചുകൊണ്ട് ഓരോ നാരങ്ങ വെള്ളം കുടിച്ചുകൊണ്ട് അവിടെ നിന്നു. ചേച്ചി അതാ ഒരു കടയിൽ നിന്നും ഇറങ്ങി അതാ അങ്ങ് മുമ്പോട്ട് നടന്നു പോകുന്നു. അതുകൊണ്ട് ചേട്ടൻ വേഗം അങ്ങോട്ട് നടന്നു ചേച്ചിയെ പിന്തുടർന്നു.
അരുണിമ വീണ്ടും അവരെ പിന്തുടരാനുള്ള പ്ലാനിലാണ് അത് മനസ്സിലാക്കിയ ഞാൻ. അവരങ്ങോട്ടെങ്കിലും പോയിക്കോട്ടെ നമ്മൾ ഈ റൂട്ടിൽ ആണല്ലോ പോകാനുള്ളത്..
വിട്ടു വാടീ.. അവൾ മനസ്സില്ല മനസ്സോടെ,ഞങ്ങൾ ഹോസ്റ്റലിലോട്ടു പോന്നു. ഹോസ്റ്റലിൽ ആളുകൾ കുറവായിരുന്നു അധികപേരും ഇനി എത്താൻ കിടക്കുകയാണ് ഇടവിട്ട് ഒറ്റക്കും കൂട്ടമായും എത്തിക്കൊണ്ടിരിക്കുന്നു. ഞാൻ ചെന്നപാടെ ബാഗ് റൂമിലിട്ട് ഞാൻ പുറത്തേക്കിറങ്ങി ഹോസ്റ്റലിലെ മറ്റു കൂട്ടുകാരികളോട് കുശലം പറഞ്ഞു കുറച്ചു സമയം ചിലവഴിച്ചു.
അതാ അരുണിമ കുളിച്ചൊരുങ്ങി വരുന്നു. എടി സുഹാന നിനക്ക് കുളിയും നനയും ഒന്നും വേണ്ടേ.. പോയി കുളിക്കാൻ നോക്കെഡീ.. നീ എന്താടി അങ്ങനെ ഒരു വർത്താനം നീ കുളിക്കാൻ കയറിയപ്പോഴല്ലേ ഞാൻ ഇങ്ങോട്ട് പോന്നത്. നിന്റെ കുളി കഴിഞ്ഞു.. ഇനി ഞാൻ കുളിക്കും അല്ല പിന്നെ. എന്നാ പോ,ചെല്ല് ചെല്ല്..
ഞാൻ റൂമിലോട്ട് നടന്നു അവൾ അവിടെ കുശലം പറഞ്ഞു നിന്നു. ഞാൻ ടവ്വൽ കയ്യിലേന്തി കുളിക്കാനായി കയറി വസ്ത്രങ്ങൾ ഊരി മാറ്റിഎന്തൊരു നാറ്റം എന്റെ
💬 Comments
View all comments