0%

Chapter Title : ലേഡീസ് ക്ലബ് [Pamman Junior]

Author : Pamman Junior Read All Parts 695

ക്യൂ നിൽക്കാം മോളെ”

“ഇല്ലെടീ ഇവർ എവിടെ പോയെന്നു ഒന്നു നോക്കാം.”

അപർണ്ണ സ്കൂട്ടർ താഴെ ഇറക്കി പാർക്കു ചെയ്തു. ഒരു സെക്യൂറിറ്റിക്കാരൻ ഉറക്കം തൂങ്ങുന്നു. അയൾ വിരസതയോടെ ഞങ്ങളെ നോക്കി അപ്പോൾ ഒരു ഹുണ്ടായിയിൽ രണ്ടു സ്ത്രീകൾ വന്നിറങ്ങി. അവർ കാർ പാർക്കു ചെയ്തു സ്റ്റെപ്പുകേറി ഫസ്റ്റു ഫ്ളോറിലേക്കു പോയി. കൃഷ്ണേന്ദു മിസ്സിന്റെ പൊടിപോലുമില്ല. അപ്പോൾ അപർണ്ണ എന്റെ തോളിൽ കയ്‌ വച്ചു മുകളിലേക്കു ചൂണ്ടി. സെക്കന്റു ഫ്ളോറിൽ അവരെ ഒരു നോക്കു കണ്ടു. അവർ ലിഫ്റ്റിൽ കയറിയിരിക്കും. ഞങ്ങൾ ഉടനെ കാറിൽ വന്ന പെണ്ണുങ്ങൾ കയറിയ പടിയിലൂടെ ഓടിക്കയറി .മിക്കവാറും എല്ലാ ഷോപ്പും അടഞ്ഞുകിടക്കുന്നു.

സെക്കന്റു ഫ്ളോറിലും ആൾക്കാർ കുറവു. പെട്ടെന്നു ഞങ്ങൾ കറുത്ത ഗ്ളാസ്സുകൊണ്ടു മറച്ച ഒരു സ്വർണ്ണ നിറമുള്ള കവാടത്തിൽ എത്തി. അതിൽ ഗോൾഡൻ നിറത്തിൽ `ലേഡീസ്‌ ക്ളബ്ബ്‌ അഡ്മിഷൻ ഫോർ മെംബേർസ്‌ ഒൺളി` എന്നു വലുതും അതിനടിയിൽ ചെറുതുമായി എഴുതിയിരുന്നു. ഞങ്ങൾ അതിനുമുമ്പിൽ ഒന്നു വിഷമിച്ചു നിന്നു. മനസ്സിനകത്തു നിന്നു എന്തോ അവിടെ കയറരുതെന്നു എന്നെ വിലക്കി.

“എടീ അപർണ്ണ, മതി നമ്മൾ മെംബേഴ്സല്ലല്ലോ പോകാം” ഞാൻ പറഞ്ഞു.

“നില്ലെടീ നമുക്കൊന്നു കയറി നോക്കാം ഏതായാലും ലേഡീസ്‌ ക്ളബ്ബു തന്നല്ലോ”.

ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ അവൾ ആ കതകു തുറന്നു ഒരു ഇടനാഴിയിലേക്കു കയറി. അവിടെയും ആരുമില്ല. അൽപ്പം ഇടത്തോട്ടു നടന്നപ്പോൾ മ്യൂസിക്കിന്റെ ശബ്ദം കേട്ടു. വീണ്ടും ഒരു വലിയ കറുത്ത ഗ്ളാസ്‌ കതക്‌. ഞങ്ങൾ അതും തുറന്നു അകത്തു കയറി അൽഭുതം അതൊരു ബാറായിരുന്നു. ബാറല്ല പബ്ബ്‌

💬 Comments

View all comments