Chapter Title : ലേഡീസ് ക്ലബ് [Pamman Junior]
എന്നു പറയും. ബീയർ വലിയ മഗ്ഗുകളിൽ പകർന്നു കൊടുക്കുന്ന സ്ഥലമാണു പബ്ബുകൾ. ഇവിടെ ആടുകയും പാടുകയും ഒക്കെ ചെറുപ്പക്കാർ ചെയ്യും. ആണും പെണ്ണും ഇങ്ങ്ളീഷ് സിനിമകളിലെപ്പോലെ പാടി ഉല്ലസിക്കുന്ന ധാരാളം പബ്ബുകൾ ബംഗ്ളൂരിൽ ഉണ്ട്. ഞങ്ങൾ അവയിൽ പോയിട്ടുമുണ്ട്. അതിനാൽ പബ്ബിൽ കയറുന്നതു വലിയ പ്രശ്നം ആയിരുന്നില്ല ഞങ്ങൾ ധൈര്യത്തോടെ അകത്തു കയറി . പത്തു പന്ത്രണ്ട് ടേബിൾ ഉണ്ടിവിടെ. കുറെ ആൾക്കാർ ഇരുന്നു ബീയർ കുടിക്കുന്നു ചെകിടടപ്പിക്കുന്ന മ്യൂസിക് ചിലർ സിഗററ്റു വലിക്കുന്നു ആകെ ഒരു അടിപൊളി അന്തരീക്ഷം ചിലർ ഡാൻസു ചെയ്യുന്നു ചിലർ തുള്ളിക്കളിക്കുന്നു.
ഞങ്ങളുടെ അടുത്തു ഒരു സ്ത്രീ വെയിറ്റർ വന്നു ഓർഡർ ചോദിച്ചു.
“രണ്ട് പബ് ബീയർ” ണ്ട
അപർണ്ണ ധൈര്യമായി പറഞ്ഞു. അവർ പോയി വലിയ ഒരു കാനിൽ നിന്നും പതഞ്ഞുപൊങ്ങുന്ന തണുത്ത ബീയർ ഒരു വലിയ പോർസലയിൻ മഗ്ഗിൽ കൊണ്ടു തന്നു. പുതുക്കക്കാരല്ല എന്നു കാണിക്കാനായി ഞങ്ങൾ രണ്ടാളും ഉടനെ എടുത്തു ചുണ്ടിൽ ചേർത്തു. ഭയങ്കര കയ്പ്പുള്ള ബീയർ! പതയും കൂടുതൽ !ഒരു കവിൾ ഇറക്കിയപ്പോൾ തന്നെ തലക്കടികിട്ടിയതുപോലെ!! പബ്ബ് ബീയർ സ്ട്രോങ്ങാണു, പക്ഷെ ഇതു ഡബിൾ സ്ട്രോങ്ങ്!!! ഞാൻ ഒന്നു കൂടി ചുറ്റും നോക്കി. അപ്പോഴാണു ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് ഈ പബ്ബിൽ ആണുങ്ങൾ ആരുമില്ല. എല്ലാം പെണ്ണുങ്ങളാണു ഞാൻ അമ്പരന്നു അപർണ്ണയെ നോക്കി. അപർണ്ണയും അസ്വസ്ഥയായിരുന്നു.
“വേഗം കുടിച്ചിട്ടു പോകാമെടീ”
ഞങ്ങൾ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ആ മഗ്ഗകത്താക്കി. അപ്പോൾ തന്നെ വെയിറ്റർ അടുത്ത മഗ്ഗുമായി വന്നു. ഒരു ഏമ്പക്കം വിട്ടു, മതിയെന്നു ഞാൻ ആംഗ്യം
💬 Comments
View all comments