Chapter Title : ലീവ് ഡെയ്സ് [മന്ദന് രാജാ]
അറിഞ്ഞത് തന്നെ . . നിന്നെ വിളിക്കാൻ തുടങ്ങിയപ്പോൾ അവള് നിന്നോട് പറയണ്ടാന്ന് പറഞ്ഞു .നീ വരുന്നുണ്ടല്ലോ വരുമ്പോഴറിഞ്ഞാൽ മതിയെന്ന് , സർപ്രൈസ് ആയിക്കോട്ടെന്ന് "'''
"'ഹരിക്കുട്ടാ ... കട്ടായോ ..ഡാ ..."'' അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഹരി മുരടനക്കി
"'അമ്മെ അപ്പോൾ ഉമേച്ചിക്ക് ...ഉമേച്ചിക്കാണോ ?''
"'ഹ്മ്മ് ..""'
"'അമ്മയിതെന്നാ പറയുന്നേ ... ഉമേച്ചിക്ക് കല്യാണം നിശ്ചയിച്ചിരിക്കുവല്ലേ .."'
"' ഹമ് ..അത് പോയെടാ .."' നിസ്സംഗതയോടെയാണ് പറഞ്ഞതെങ്കിലും അമ്മയുടെ വിഷമം ഹരിക്ക് മനസ്സിലായി .
"' എല്ലാം പറഞ്ഞ് ഉറപ്പിച്ചതല്ലായിരുന്നൊ അമ്മെ ?'''
"'ഹ്മ്മ് ... ഇവിടെ വെളുത്തു തുടുത്തു കാശുകാരെ പോലും വേണ്ട .അപ്പോഴാ കാശും പഠിപ്പുമൊന്നുമില്ലാത്ത നമ്മുടെ ഉമ . പോരാത്തേന് കറുത്ത നിറവും കൂടെ ചൊവ്വാ ദോഷവും "''
"' പിന്നെ ..അൽപം കറുത്തതാണെന്ന് വെച്ച് ഉമേച്ചിക്ക് സൗന്ദര്യമില്ലേ . പിന്നത്യാവശ്യം പൈസയും സ്വർണവും ഉണ്ടല്ലോ . സൗദിയിൽ ജോലിയുമുണ്ട് "''
ഹരിക്കും ആവണിക്കും അമ്മ അംബികയുടെ നിറമാണ് കിട്ടിയിരിക്കുന്നത് . അച്ഛൻ എങ്ങനെയാവുമെന്ന ഉമയുടെ കറുത്ത നിറത്തിൽ നിന്നവൻ ഊഹിച്ചിരുന്നു . പക്ഷെ കറുത്ത നിറത്തിലും ഉമ ആരുമൊന്ന് നോക്കുന്ന ശരീരത്തിനും മുഖസൗന്ദര്യത്തിനും ഉടമയായിരുന്നു.
""' സൗദിയിൽ ലാബ് ടെക്നീഷ്യൻ എന്ന് പറഞ്ഞാലൊന്നും കാര്യമില്ലെടാ . അവളെ കണ്ടിഷട്പ്പെട്ടതല്ലേ ഈ പയ്യൻ . അതും ചൊവ്വാ ദോഷം ഉണ്ടെന്നറിഞ്ഞിട്ടും . ജാതകം നോക്കിയപ്പോ ചേരുന്നില്ലന്നു പറഞ്ഞതും മുടങ്ങി . ഇന്നലെ രണ്ടുകൂട്ടരെയാ സാവിത്രി കൊണ്ട് വന്നേ . അതിലൊരുത്തനിഷ്ടപ്പെട്ടു . പക്ഷെ പറഞ്ഞ പൈസക്ക് പുറമെ ഈ വീടും
💬 Comments
View all comments