Chapter Title : ലീവ് ഡെയ്സ് [മന്ദന് രാജാ]
.. ബാക്കിയൊക്കെ കണക്കാണ് ""
"'ചേച്ചീ ..നീ ..നീ പ്രേമിച്ചിട്ടുണ്ടോ ആരെയേലും ?'''
"'ഹമ് ... ഒരാളെ .. ഓൺലൈനിലാണ് കണ്ടതും പരിചയപ്പെട്ടതും . അവനും ഇവിടെ തന്നെയുള്ളതാണ് . ഭയങ്കര ചാറ്റഡാ ... രാവിലെ മുതൽ മൂന്നാലു ഗുഡ് മോർണിംഗ് , ഗുഡ് ആഫ്റ്റർനൂൺ , ഗുഡ് ഈവനിംഗ്, ഗുഡ് നൈറ്റ് ....എന്നിങ്ങനെ ..."'
''മൂന്നാല് ഗുഡ് മോർണിങ്ങോ ?''
"'ആ .. സാധാരണ രാവിലെയും വൈകിട്ടും വിഷ് ചെയ്യും അല്ലെങ്കിൽ ചാറ്റ് വന്നാൽ ആ സമയം എന്താണോ ഗുഡ് ഈവനിംഗ് എന്ന് പറഞ്ഞു തുടങ്ങും അല്ലേ ... ഇത് വീണ്ടും വീണ്ടും അങ്ങനെ തന്നെ പറയും .സ്നേഹക്കൂടുതൽ ആണെന്ന് ഞാനും കരുതി . അമ്മയോടാണ് ഞാൻ കൂടുതൽ സംസാരിക്കാറ് , കാരണം അമ്മെക്കെന്നെ അറിയാം . കൂട്ടുകാരോട് പോലുമധികം സംസാരിക്കാറില്ല , മറ്റൊന്നുമല്ല അവർ ആദ്യം സഹതപിക്കും പിന്നെ ആശ്വസിപ്പിക്കും ഒടുവിൽ പുച്ഛിക്കും ... എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ഒരാളെ കിട്ടിയപ്പോൾ ഞാൻ സന്തോഷിച്ചു .. അതും എതിർലിംഗത്തിൽ പെട്ടയൊരാൾ ആവുമ്പോൾ നമുക്ക് ഒരു സന്തോഷമുണ്ട് . "''
"'' എന്നിട്ട് ...?''
"'ഹമ് ..അവനെന്നെ കാണാനൊരിക്കൽ വന്നു .. അവൻ അധികം വെളുത്തിട്ടല്ല , സാമ്പത്തികമായും അത്ര മെച്ചമല്ല നമ്മുടെയൊക്കെപ്പോലെതന്നെ .. പക്ഷെ അവനും ഡിമാൻഡ് സുന്ദരിയായ പെണ്ണും മെച്ചപ്പെട്ട സാമ്പത്തികവും വിദ്യാഭ്യാസവും . ""
"' എന്നിട്ട് പിന്നെയവൻ വന്നില്ലേ ..."'
"' അവൻ അന്നെന്നോട് പറഞ്ഞു അവന്റെ ഹോട്ടലിലേക്ക് ചെല്ലാൻ ..."''
"'എന്നിട്ട് ..നീ പോയോ ഉമേച്ചീ ""'
💬 Comments
View all comments