Chapter Title : ? ലെമനേഡ് ? [? ? ? ? ?]
വീണെങ്കിലും ഒരു നിമിഷം അവൾ ദേഷ്യത്തോടെ കൈചുരുട്ടി വിക്രത്തിന്റെ നെഞ്ചിൽ കുത്താനാവാൽ തുനിഞ്ഞു. പക്ഷെ അവന്റെ നെഞ്ചിൽ ആ നിമിഷം അവൾ മുഖം ചേർത്തുകൊണ്ട് കരഞ്ഞു കൊണ്ട് നിന്നപ്പോൾ
“ശോ…!!!”
“സോറി!!!!!! ഞാൻ തമാശക്ക് ചെയ്തതല്ലേ!!!
പ്ലീസ് കരയല്ലേ മുത്തേ….!!”
ദിയയുടെ മുഖമുയർത്തികൊണ്ട് വിക്രമത് ചോദിക്കുമ്പോ അവളുടെ ചുണ്ടുകൾ വിറച്ചു.
“ഇത്രയും എന്നെ സ്നേഹിക്കുന്നുണ്ടോ …??” നനഞ്ഞു കുതിര്ന്ന പെണ്ണിനെ ഇറുകെ പുണർന്നവൻ ചോദിച്ചു.
“പ്ലീസ് !!! വിക്രം ഇനി ഇങ്ങനെ തമാശ കാണിക്കല്ലേ!!!!” ദിയ വിക്രമിന്റെ കണ്ണിൽ നോക്കി പറയുമ്പോ അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ അവൻ വിരൽകൊണ്ട് തുടച്ചു.
ആ നിമിഷം ഇരുവരും മറന്നുകൊണ്ട് തടാകത്തിൽ നിന്നുകൊണ്ട് ചുംബനം കൊണ്ട് പോയ നിമിഷങ്ങളെ ഭീതിയെ തോൽപ്പിച്ചു.
ദിയയുടെ നിലവിളി കേട്ട് നീനയും മെർലിനും രാകേഷും ആദർശും പുറത്തേക്ക് ഓടിവന്നപ്പോൾ കണ്ട കാഴ്ച ദിയയുടെയും വിക്രമിന്റെയും ഹോട് സ്മൂച് ആണ്. അതും വെള്ളത്തിൽ വെച്ച്.
“വൗ !!!!!” ആദർശ് ന്റെ വക കമന്റ്. അവനായിരുന്നു ആദ്യം കണ്ടത്.
മെർലിനും നീനയും “ഹലോ ഹലോ ഇതൊക്കെ മുറിയിൽ വെച്ച് മതി കേട്ടോ !!!!” അവർ ചിരിച്ചുകൊണ്ട് ഇരുവരെയും കളിയാക്കി.
ദിയയും വിക്രമും ചുണ്ടു വിടിവിച്ചുകൊണ്ട് കരയ്ക്ക് കയറി. ബ്രെക്ഫാസ്റ് കഴിച്ചതിനു ശേഷം, റിസോർട്ടിന്റെ ഉള്ളിൽ ഉള്ള ഫാമിലേക്ക് അവർ നടന്നു, കുറെ പച്ചക്കറിയും പാഴാവുമെല്ലാം അവിടെയുണ്ട്. ശിവ തന്നെയാണ് അതൊക്കെ നോക്കുന്നതെന്നു വിക്രം പറഞ്ഞു.
ഉച്ചവരെ അവിടെ ചിലവഴിച്ചതിനു ശേഷമവർ വീണ്ടും റിസോർട്ടിലേക്ക് വന്നു, ഫുഡ് കഴിച്ചിട്ട് എല്ലാരും ഹാളിൽ ഇരുന്നു കാർഡ്‌സ് ഒക്കെ കളിച്ചിരുന്നു.
💬 Comments
View all comments