Chapter Title : ? ലെമനേഡ് ? [? ? ? ? ?]
മെർലിൻ ദിയയോട് പറഞ്ഞു. ദിയ പക്ഷെ അതിനൊരിക്കലും നിന്നില്ല. നീനയ്ക്ക് വലിയ താല്പര്യമില്ലെങ്കിലും അവൾ മെർലിന്റെകൂടെ കൂടി. ദിയ എല്ലാം നാളെ നേരിട്ട് പറയാമെന്നു ബാലുവിനോട് ഫോണിൽ പറഞ്ഞപ്പോൾ, ദിയയും വിക്രമും പ്രണയിക്കാൻ തുടങ്ങിയത് ബാലു അറിഞ്ഞാൽ അവൻ ചിലപ്പോ സൂയിസൈഡ് ചെയ്താലോ എന്ന് മെർലിനും നീനുവും ദിയയെ പറഞ്ഞു പേടിപ്പിച്ചു. അതുകൊണ്ടവൾ തല്കാലം വിക്രം ചേട്ടനും ദിയയും നല്ല ഫ്രെണ്ട്സ് ആണ്, എന്ന് മാത്രം പറയാമെന്നു ദിയ സമ്മതിച്ചു.
ബാലുവിനെ കാണാനായി കോഫീഷോപ്പിലേക്ക് കാലത്തു ക്ലാസ് കേറും മുന്നേ ദിയയും നീനയും മെർലിനും ചെന്നു. നടക്കുമ്പോ മെർലിൻ ദിയയോട് പ്രത്യേകം പറഞ്ഞു.
“ഡീ നീയായിട്ട് ഇതുവരെയുണ്ടാക്കിയത് വെള്ളത്തിൽ വരച്ച വരപോലെയാക്കല്ലേ!!
നീ അതോണ്ട് അവനോട് അധികമൊന്നും സംസാരിക്കണ്ട! ഞാനും നീനയും പറഞ്ഞോളാം കേട്ടല്ലോ!!!”
ദിയയുടെ മുഖത്തു മ്ലാനത കനം കെട്ടി നിന്നു, അവളൊന്നു മൂളുക മാത്രം ചെയ്തു. ബാലുവിനോട് എല്ലാം പറഞ്ഞാൽ അവനത് താങ്ങാൻ ആകില്ലെന്നുള്ള ചിന്ത ദിയയുടെ ഉത്കണ്ഠ വർധിപ്പിച്ചു.
ബാലുവിന് ദിയയെ കണ്ടതും നല്ല സന്തോഷമായി.
“ബാലു. നിന്റെ പിണക്കമൊന്നു മാറാനായി ഞങ്ങൾ എല്ലാം കാത്തിരിക്കയാണ്, സന്തോഷമായി !!
നീ ഒറ്റയ്ക്ക് നിക്കാതെ ഞങ്ങളോടൊപ്പം Mingle ആവാൻ പഠിക്ക്”
അവളവനോട് സ്നേഹത്തിൽ പറഞ്ഞു.
“അതെ അത് തന്നെയാണ് ഞാനും പറയണേ, വിക്രം ചേട്ടനോട് നിനക്കുവേണ്ടിയാണ് ദിയ കുറച്ചൂടെ സമയം ചോദിച്ചത്, വിക്രം ചേട്ടന് നിന്റെ കാശു കിട്ടിയില്ലെലുമിപ്പോ ഒന്നൂല്ല!
ദിയയും ഞങ്ങളും നല്ല കൂട്ടായതിൽ പിന്നെ ശെരിക്കും ഗുണം നിനക്കാണ് ബാലു...” മെർലിൻ പറഞ്ഞു നിർത്തി
ബാലു അതുകേട്ടു ചിരിച്ചെന്നു വരുത്തി.
“അതുകൊണ്ട്
💬 Comments
View all comments