0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

തനിയെ നടന്നു.

ഒരു ഉളുപ്പം ഇല്ലാതെ ചങ്ങാതിയെ തള്ളി പറയുന്നത് കണ്ടതോടെ ദിയയ്ക്ക് രാകേഷിനോടും ഉണ്ടായിരുന്ന മതിപ്പൊക്കെ പോയി. തത്കാലത്തേക്ക് ആ എക്സാം കഴിയും വരെ വിക്രമിന്റെ ശല്യം അവൾക്കുണ്ടായില്ല. അത് രാകേഷ് വിക്രമിനോട് പറഞ്ഞതിന്റെ ഫലമാണെന്ന് പോലും ദിയ മനസിലാക്കിയില്ല. പക്ഷെ പിന്നീട് വല്ലാതെ അതിരു കവിഞ്ഞപോലെയായി വിക്രത്തിന്റെ ഓരോ പെരുമാറ്റം. രണ്ടു തവണ സിം മാറ്റിയെങ്കിലും വിക്രം നമ്പർ ഒപ്പിച്ചുകൊണ്ട് മെസ്സജുകള്‍ അയക്കും. ദിയ ഒന്നിനും മറുപടി അയക്കില്ല. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു അവള്‍ അവനെ കാണാതെ മുങ്ങി നടക്കാന്‍ തുടങ്ങി. അങ്ങനെ ക്യാമ്പസ് ജീവിതത്തിന്റെ ഒരു വർഷം കഴിഞ്ഞു. എഴുതിയ എക്സാം എല്ലാം മോശമല്ലാത്ത രീതിയിൽ ദിയ പാസ്സായി. ബാലുവും അതുപോലെ തന്നെ, മെർലിനും നീനയും തട്ടി മുട്ടി പാസ്സായി എന്ന് മാത്രം. എല്ലാരും സെക്കൻഡ് ഇയറിലേക്ക് കടന്നു. വിക്രമിന്റെയും രാകേഷിന്റെയും ഫൈനൽ ഇയർ.

പയ്യെ പയ്യെ രാകേഷുമായുള്ള പിണക്കം മാറിയെങ്കിലും ദിയ ഒരകൽച്ച ഉള്ളില്‍ സൂക്ഷിച്ചു പോന്നു. കാര്യം ബാലുവിന് ഇപ്പോഴും ആത്മ സുഹൃത് രാകേഷ് തന്നെയാണ്. ദിയ എത്ര പറഞ്ഞിട്ടും പഠിപ്പിസ്റ്റായ ആദർശിന്റെയൊപ്പമോ ഹരിയുടെ ഒപ്പമോ പോലും അവൻ കൂട്ടില്ല, അവനു മറ്റാരുമായും കൂട്ട് കൂടാനാവില്ലെന്നു ദിയ മനസിലാക്കിയപ്പോൾ പിന്നെയവൾ നിർബന്ധിക്കാനും പോയില്ല. ബാലു മിക്കപ്പോഴും ലൈബ്രറിയിലോ അല്ലെങ്കിൽ ഹോസ്റ്റലിലോ തനിച്ചിരുന്നു പഠിത്തമായിരിക്കും, അതുമല്ലെങ്കിൽ മൊബൈലിൽ ഗെയിം കളിയോ ആയിരിക്കും. രാത്രിയായാൽ പോലും ബാലു ദിയയെ വിളിക്കുന്നത് കുറവാണ്, പക്ഷെ ദിയ അവനെയെന്നും വിളിയ്ക്കുകയും അരമണിക്കൂർ സംസാരിക്കുകയും ചെയ്യും. ദിയയ്ക്ക് അതിലൊരു പരാതിയും ഇല്ലായിരുന്നു. കാരണം അവന്റെ കളങ്കമില്ലാത്ത

💬 Comments

View all comments