Chapter Title : ? ലെമനേഡ് ? [? ? ? ? ?]
മനസിലായല്ലോ..”
“ശരി അത് ആലോചിക്കാം “
“രണ്ടാമത്തെ കാര്യം നിനക്ക് കേള്‍ക്കുമ്പോള്‍ വിഷമം വരും പക്ഷെ ആലോചിച്ചാല്‍ അത് അങ്ങ് മാറും”
“നീ ആദ്യം കാര്യം പറയ്..”
“നിന്റെ മനസ്സില്‍ ഉള്ള ബാലുവിനെ തത്കാലത്തേക്ക് മറക്കുക. അല്ലെങ്കില്‍ നിനക്ക് കുറ്റബോധം തോന്നും. അതിനു നീ അവന്റെ നെഗറ്റീവുകള്‍ വേണം ആലോചിക്കാന്‍”
“അതെനിക്ക് അല്‍പ്പം പാട് ആണ്....മെർലി.
അവനു അത്ര നെഗറ്റിവുകള്‍ ഒന്നും ഇല്ലാ”
“അത് നിനക്കവനോട് അന്ധമായ ഇഷ്ടം കൊണ്ട് കാണാത്തത് ആണ്. അവനു ഒരുപാടു നെഗറ്റീവുകള്‍ ഉണ്ട്. കാര്യം ശരി ആണ്. നിഷ്കു ആണ് പഠിപ്പിസ്റ്റ് ആണ് പക്ഷെ ഒരു പെണ്ണിനു അങ്ങോട്ട് പ്രേമിക്കാന്‍ പറ്റിയ എന്ത് ക്വാളിറ്റിയാ അവനുള്ളത്..??!!
കുറെ വെളുപ്പ് അല്ലാതെ…..പൊക്കം ഉണ്ടോ....? എന്തിനു ആരെങ്കിലും ആരെടാ എന്ന് ചോദിച്ചാല്‍ അവനോടിയൊളിക്കും. അവന്റെ കൂടെ ഈ മുംബൈ സിറ്റിയില്‍ നിനക്ക് ഒരു രാത്രി ധൈര്യപൂര്‍വ്വം ഒന്ന് ഇറങ്ങി നടക്കാമോ. അതുപോട്ടെ നിന്നെ തനിച്ചു പോലും അവൻ വിടില്ല, അനാവശ്യമായ ടെൻഷനും സംശയവും, ഇതൊന്നും നിനക്കല്ലാതെ ആർക്കും ഇഷ്ടമാകില്ല!!. ഒരു പെണ്ണിന് ആരെയും പേടിക്കാതെ ഏതു പാതി രാത്രിയും ധൈര്യത്തോടെ ഒപ്പം നടക്കാന്‍ പറ്റുന്നവന്‍ ആയിരിക്കണം അവളുടെ കാമുകന്‍!!!!!” മെർലിൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി.
ദിയ ഒന്നും മിണ്ടാതെ നിരാശയോടെ ഇരുന്നു പോയി. മെര്‍ലിന്റെ വാക്കുകള്‍ അവളെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു. അതവളുടെ ഹൃദയത്തിലേക്ക് എളുപ്പത്തിൽ ഇറങ്ങിയിരുന്നു.
“ഈ രണ്ടു കാര്യങ്ങളും നീ മനസ്സില്‍ വച്ചാല്‍ നിനക്ക് സുഖമമായി അഭിനിയിക്കാം ..“
“എന്നാലും ഇതൊക്കെ …”
“ഒരു ഇതും ഇല്ല!! ഒരു നല്ല കാര്യത്തിന്
💬 Comments
View all comments