Chapter Title : ? ലെമനേഡ് ? [? ? ? ? ?]
വിക്രമിന്റെ ഒപ്പം പോകാന്‍ തീരുമാനിച്ചത്, പണത്തിന്റെയോ അതോ……????”
ദിയക്ക് അത് കേട്ടതും പെരുവിരലില്‍ നിന്ന് ദേഷ്യം അരിച്ചു കയറി
“വെറുതെ കാര്യം അറിയാതെ ബാലു നീ ….ലിമിറ്റ് വിട്ട് സംസാരിക്കരുത് ….”
“എനിക്ക് അറിയാം..പല തവണ അവസരങ്ങള്‍ വന്നിട്ട്, ഞാന്‍ നിന്നെ ഒന്നും തൊടുക പോലും ഇല്ലാത്ത കൊണ്ട് …”
ബാലു പൂര്‍ത്തിയാക്കും മുമ്പേ ദിയക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന പോലെ തോന്നി.
“ബാലൂ ..അങ്ങനെ പെര്‍ഫോമന്‍സ് നോക്കി ആളെ എടുക്കുന്ന ഒരു പെണ്ണായിട്ടാണോ നീ എന്നെ കാണുന്നത് …ശരി ഏതായാലും ഇനീ അധികം എന്നോട് മിണ്ടണ്ടാ അത് നമ്മുക്ക് രണ്ടു ആള്‍ക്കും നല്ലത്..ഇത്രയ്ക്ക് ചീപ്പ് അല്ല നീയി പറഞ്ഞ വിക്രം പോലും….”
ദിയ ഫോണ്‍ കട്ട് ചെയ്തു. പല തവണ ബാലു വിളിച്ചെങ്കിലും ദിയ ഫോണ്‍ എടുത്തില്ല. അവള്‍ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടു മെര്‍ലിന്‍ അടുത്ത് വന്നു പറഞ്ഞു. “സാരമില്ലെടീ ..കുറച്ചു ദിവസം അവനോടു പിണങ്ങി ഇരിക്കുന്നത് തന്നെയാ നിനക്കും നല്ലത് എല്ലാം കലങ്ങി തെളിയുമ്പോള്‍ ഞാന്‍ തന്നെ ബാലുവിനോട് സംസാരിക്കാം” - ദിയ കണ്ണ് തുടച്ചു.
പിന്നെ പിറ്റേനാള്‍ മുതല്‍ അവിടെത്തെ യൂണിവേഴ്സിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് മത്സരങ്ങള്‍ ആണ്. വിക്രം നല്ല തിരക്കില്‍ ആയിരുന്നു. ദിയയെ വിക്രം സമയം കിട്ടുമ്പോള്‍ പുറത്തു പോകാന്‍ ഒക്കെ വിളിക്കും എങ്കിലും ദിയ ചെറിയ ചെറിയ കള്ളങ്ങള്‍ പറഞ്ഞു ചെറിയൊരു അകലം പാലിച്ചു നിര്‍ത്തി. ദിയയുടെ മനസ് അചഞ്ചലമായിരുന്നു, രാത്രി കിടക്കുമ്പോ അവൾ ബാലുവിനെയോർത്തു കരയും…..
പക്ഷെ വിക്രം ഫോണ്‍ വിളിക്കുമ്പോള്‍ അവൻ നല്ല മധുരമായി സംസ്സാരിക്കും.
💬 Comments
View all comments