0%

Chapter Title : Life of pain 1 ? [memorable days] [DK]

Author : demon king Read All Parts 658
VIP സീറ്റിൽ നിന്നും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കേരള ചീഫ് മിനിസ്റ്റർ പിണറായി വിജയനും പരസ്പരം കെട്ടിപിടിച്ചു ഇൗ ആനദ നിമിഷത്തെ കൂടുതൽ മനോഹരം ആക്കുന്നു. റിങ്ങിന് പുറത്ത് അച്ഛനും അമ്മയും ചേച്ചിയും ഉണ്ട്. അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നത് തനിക്ക് കാണാമായിരുന്നു. കോച്ച് റിങ്ങിലേക്ക് കയറിവന്നു എന്നെ കെട്ടിപ്പിടിക്കുന്നു. റഫറി അതാ എന്റെ സ്വപ്നം ആയ വേൾഡ് ഹേവിവൈറ്ട് ബോക്സിങ് ചാമ്പ്യൻഷിപ്പ് കൊണ്ടുവരുന്നു. പെട്ടെന്ന് ആരോ മുഖത്ത് വെള്ളം ഒഴിച്ചു. ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു. ചേച്ചി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഓടി.
ഛെ... സ്വപ്നം ആയിരുന്നോ ഞാൻ താടി ചൊരിഞ്ഞ് എഴുന്നേറ്റു. റൂമിന്റെ പുറത്തേക്ക് നടന്നു. അമ്മ രാവിലെ കഴിക്കാൻ ഉള്ളത് ധിർധിയിൽ ഉണ്ടാക്കുകയാണ്. അച്ഛൻ കുളിച്ച് റെഡി ആയി സോഫയിൽ ഇരുന്ന് പത്രം വായിക്കുന്നു. എന്നെ കണ്ട് അമ്മ പറഞ്ഞു. "ഇപ്പോ ആണോഡാ എഴുന്നേൽക്കുന്നത്‌. വേഗം റെഡി ആവ് . നീ എന്താ നനഞ്ഞിരിക്കുന്നത്‌." " ചേച്ചി രാവിലെ തന്ന പണിയാ... നല്ലൊരു സ്വപ്നം ആയിരുന്നു. വെള്ളം ഒഴിച്ച് തകർത്തു" "ആഹ് അതേതായാലും നന്നായി. വേഗം റെഡി ആവ്‌." "ആഹ് ഇപ്പൊ റെഡി ആവാ..." ഞാൻ നേരെ നടന്നത് അടുക്കളയിലേക്ക് ആണ്. ഫ്രിഡ്ജ് തുറന്ന് അതിലെ തണുത്ത വെള്ളം എടുത്ത് കുറച്ച് കുടിച്ചു.ശേഷം വെള്ളം എടുത്ത് മുന്നോട്ട് നടന്നു. ചേച്ചിയുടെ മുന്നിൽ എത്തിയിട്ട് ഒന്ന് എത്തി നോക്കി. അവള് ബാഗിൽ തുണി ഒക്കെ പാക്ക് ചെയ്യുകയാണ്. ഞാൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് പോയി. അവള് ഒരു ചുരിദാർ

💬 Comments

View all comments