0%

Chapter Title : Life of pain 1 ? [memorable days] [DK]

Author : demon king Read All Parts 664
മൊത്തം ഫോഗ് ആയിരിക്കുകയാണ്. നല്ല തണുപ്പ് ഉണ്ടായിരുന്നു. ഒരു മുറി ഞാനും ചേച്ചിയും ഒന്ന് അച്ഛനും അമ്മയും എടുത്തു. പിന്നെ പുറത്ത് ഇറങ്ങി കൊറേ ഫോട്ടോ ഒക്കെ എടുത്തും സമയം പോയിക്കൊണ്ടിരുന്നു. രാത്രി അവിടെ തന്നെ ഉണ്ടാക്കിയ നല്ല കരിമീനും, ചോറും ,പനം കള്ളും. വയറും മനസ്സും ഒരുപോലെ നിറഞ്ഞ്. എന്നിട്ട് റൂമിൽ കയറി കിടന്നു. ഞാനും ചേച്ചിയും കൊറേ നേരം ഓരോന്ന് പറഞ്ഞ് കിടന്നു. പിന്നെ ഞങൾ പുതപ്പ് മൂടി കെട്ടിപിടിച്ചു കിടന്നു.നല്ല തണുപ്പ് ഉള്ളത് കൊണ്ട് കെട്ടിപ്പിടിച്ചു കിടക്കാൻ നല്ല സുകം ആയിരുന്നു.ഞങൾ സുകമായി ഉറങ്ങി. രാവിലെ അമ്മ വന്ന് വിളിച്ചാണ് ഞങൾ എഴുന്നേൽക്കുന്നത്‌.എഴുന്നേറ്റ്
ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ,കുളിച്ച് അവിടം ചുറ്റിക്കാണാൻ റെഡി ആയി. അച്ഛൻ സ്വേറ്റ്റർ ഒക്കെ ഊരി വരുന്നുണ്ടായിരുന്നു. " നിങ്ങള് എന്താ മനുഷ്യ ഇങ്ങിനെ വരുന്നത്. ആ sweater എടുത്ത് ഇട്. നല്ല തണുപ്പ് ഉണ്ട്. വല്ല പണിയും പിടിക്കും" " എടി... ഇത്രേം ദൂരം വന്നത് ഇവിടെ മൂടി പുതച്ച് വെറുതെ കണ്ട് പോവാൻ അല്ല. ഇവിടത്തെ തണുപ്പും കിളികളുടെ കളകളാരവവും ഒക്കെ കേട്ട് ആസ്വദിച്ച് നടക്കാനാ" " കളകളാരവം ഒക്കെ കേട്ട് വന്നോ. പനിച്ചിട്ട്‌ വീട്ടിൽ പോവാ." അച്ഛൻ അതൊന്നും കൂട്ടാക്കിയില്ല. അച്ഛൻ കൂൾ ആയി വെളിയിൽ ഇറങ്ങി പോയി. ഞങൾ അവിടത് മനോഹരമായ സ്ഥലം കണ്ട് നടക്കാൻ തുടങ്ങി.അച്ഛൻ കയ് രണ്ടും കെട്ടി വിറച്ച് നടക്കുന്നുണ്ടായിരുന്നു. പല്ല് കടകടാന്ന് അടിക്കുന്ന ശബ്ദം ഞങ്ങൾക്ക് കേൾക്കായിരുന്നു. " കളകളാരവം എങ്ങനെ ഉണ്ട് ചേട്ടാ" " പോടി" ഞാനും

💬 Comments

View all comments