Chapter Title : Life of pain 1 ? [memorable days] [DK]
ചേച്ചിയും അത് കണ്ട് ചിരിച്ചു. പോകുന്ന വഴി ഒരു sweater വാങ്ങി അച്ഛന് കൊടുത്തു.വൈകീട്ട് ഞങൾ തിരിച്ച് റൂമിൽ എത്തി. അച്ഛന് തുമ്മലും ചീറ്റലും ഒക്കെ ഉണ്ട്. പനി വരുന്നുണ്ട് എന്ന് തോനുന്നു.
" നിങ്ങളോട് അപ്പോലെ പറഞ്ഞതല്ലേ വേണ്ടാന്നു. ഇപ്പൊ കണ്ടോ പനി പിടിച്ചു. "
അച്ഛന് ഒരു ചുക്ക് കാപ്പി വാങ്ങി കൊടുത്ത് ഭക്ഷണം കഴിച്ച് കിടന്നു. പിറ്റേന്ന് നോക്കുമ്പോ അമ്മയും തുടങ്ങിയിരിക്കുന്നു തുമ്മലും ചീറ്റലും.അമ്മയെയും അച്ഛനെയും rest എടുക്കാൻ പറഞ്ഞിട്ട് ഞങൾ അവിടം ചുറ്റിക്കാണൻ പോയി.2:00 യോട് കൂടി ഞങൾ റൂമിൽ എത്തി.
നാളത്തെ പോക്ക് ഇന്ന് വൈകിട്ട് ആക്കാം എന്ന് തീരുമാനിച്ചു. കാരണം ചിലപ്പോ നാളേക്ക് രണ്ടുപേർക്കും പനി കൂടിയാൽ യാത്ര ബുദ്ധിമുട്ട് ആവും. ഒരു 5:00 മണിയോട് കൂടെ ഞങൾ റൂം വെകേറ്റ് ചെയ്തു ഇറങ്ങി. ഞാൻ ആണ് വണ്ടി ഓടിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്ക് ഇത്രയും ദൂരം കാർ ഓടിച്ച് പരിചയം ഇല്ലായിരുന്നു.
അവസാനം അവിടുന്ന് ഇറങ്ങി വണ്ടിയിൽ കയറി. ഞങ്ങടെ കൂടെ ഉണ്ടായിരുന്ന അണ്ണന് ഒരു 2000 രൂപ tip കൊടുത്ത് യാത്ര പറഞ്ഞ് ഇറങ്ങി.കൊറേ മുന്നോട്ട് പോയപ്പോ ഒരു ഹോട്ടൽ കണ്ട്. അവിടുന്ന് കഴിക്കാൻ ഉള്ള ഫുഡ് പാർസൽ വാങ്ങി.
അമ്മയും അച്ഛനും പിന്നിലും ഞാനും ചേച്ചിയും മുന്നിലും ഇരുന്നു. വൈകാതെ യാത്ര തുടർന്നു.ഭക്ഷണം കഴിച്ച് അച്ഛനും അമ്മയും നീർത്തെ ഉറങ്ങി.
രാത്രി ആയത് കൊണ്ട് കൊറേ ചരക്ക് വണ്ടികൾ ഉണ്ട്.ചില സ്ഥലത്ത് റോഡ് ചേരുതായത്കൊണ്ട് ഓവർടേക്ക് ചെയ്യാൻ നല്ല മുധിമുട്ടുണ്ട്.
"ഡാ... "
"എന്നാടി..."
💬 Comments
View all comments