Chapter Title : Life of pain 2 ? [beginning the pain] [DK]
"എടാ... ആദി..." അവന്റെ ശബ്ദം ഇടറിയിരുന്നു.
" ആദി ക്ക് എന്താ"
"എടാ ഇന്നലെ രാത്രി ആദിയും അങ്കിളും ആന്റിയും കാറിൽ വരുമ്പോൾ ഒരു ലോറി ഇടിച്ചു"
ആ വാർത്ത എനിക്ക് പെട്ടെന്നൊരു ഞെട്ടലോടെ ആണ് ഞാൻ കേട്ടത്. എനിക്ക് മറുപടി പറയാൻ നാവ് ഉയരുന്നുണ്ടായിരുന്നു.
"എടാ നീ വേഗം ഇങ്ങ് വാ . നാളെ ആണ് അടക്ക് ."
"മ്മ്.." ഒരു മൂളൽ മാത്രം മറുപടിയായി നൽകി ഞാൻ ഫോൺ താഴെ വച്ചു.
ഓഫീസിൽ പോയി ഹാഫ് ഡേ ലിവും എടുത്ത് ഒരാഴ്ചത്തെ മുൻകൂർ ലീവും എടുത്ത് ഞാൻ എയർപോർട്ടിലേക്ക് വണ്ടി തിരിച്ചു. തൊട്ടടുത്ത പ്ലൈനിൽ കയറി കേരളത്തിലേക്ക് തിരിച്ചു.
8 വർഷത്തോളം ആയി നാട്ടിലേക്ക് കാല് കുത്തിയിട്ട്. മനസ്സിൽ ഗോപലേട്ടനേയും ആദിയെയും ആന്റിയെയും കുറിച്ചുള്ള ഓർമ്മകൾ പോയി മറഞ്ഞുകൊണ്ടിരുന്ന്.
"ആദി: നീ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കണെ. നിനക്ക് ഞാൻ രാജീവും ഒക്കെ ഇല്ലേ. നീ ആരും ഇല്ലാത്തവൻ ഒന്നും അല്ലാലോ"
"ഗോപാലേട്ടൻ: മോന് ഇപ്പൊ വേണമെങ്കിലും ഇവിടെ വരാം . ഇത് മോന്റെ കൂടി വീടാ... ഞാൻ ആദിയെ പോലെ തന്നെയാ മോനെ കണ്ടിരിക്കുന്നത്."
ആന്റി: ആന്റിയോ.... അമ്മണ് വിളിക്കട. മോൻ ഇനി ആ വീട്ടിൽ ഒറ്റക്ക് തമാസിക്കണ്ട. ഞങ്ങടെ ഒപ്പം ഇവിടെ നിന്നാൽ മതി"
ജീവിതത്തിൽ അവർ എന്റെ ഒപ്പം ഉണ്ടായിരുന്ന പ്രധാന നിമിഷം എന്റെ കണ്ണുകളിൽ കടന്നു പോയിക്കൊണ്ടിരുന്നു.
"മോനെ... ഞങ്ങൾക്ക് നിന്നെ കാണാൻ തോനുന്നു. ഒന്ന് നാട്ടിൽ വന്നുകൂടെ" ഗോപാലേട്ടന്റെ ആ വാക്കുകൾ നെഞ്ചില് ഒരു വിങ്ങൽ ആയി നിന്നു.
💬 Comments
View all comments